സ​ഹൃ​ദ​യ ര​ണ്ടാം​ഘ​ട്ട സ​ഹാ​യ​മെ​ത്തി​ച്ചു
Saturday, August 3, 2024 5:20 AM IST
മേ​പ്പാ​ടി: വ​യ​നാ​ട്ടി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന വി​ഭാ​ഗ​മാ​യ സ​ഹൃ​ദ​യ ര​ണ്ടാം​ഘ​ട്ട അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു. മേ​പ്പാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ലെ ക്യാ​ന്പി​ൽ എ​ത്തി​ച്ച സാ​ധ​ന​ങ്ങ​ൾ ബ​ത്തേ​രി ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് വി​ത​ര​ണം ചെ​യ്തു.

അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ, സ​ഹൃ​ദ​യ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് കൊ​ളു​ത്തു​വെ​ള്ളി​ൽ, മു​ൻ ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ ചെ​റു​പി​ള്ളി, ബ​ത്തേ​രി രൂ​പ​ത സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ ശ്രേ​യ​സി​ന്‍റെ ഡ​യ​റ​ക്ട​ർ ഫാ. ​ഡേ​വി​ഡ് ആ​ലി​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.എ​ട്ടു ട​ണ്‍ നി​ത്യോ​പ​യോ​ഗ​സാ​മ​ഗ്രി​ക​ളു​മാ​യി സ​ഹൃ​ദ​യ​യു​ടെ ര​ണ്ടാ​മ​ത്തെ ട്ര​ക്കാ​ണ് ഇ​ന്ന​ലെ ജി​ല്ല​യി​ത്തി​യ​ത്.


വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത ഭ​വ​ന​നി​ർ​മാ​ണം ഉ​ൾ​പ്പ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് സ​ഹൃ​ദ​യ ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.