സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ കൊ​ണ്ടു​വ​രു​ന്ന ഭ​ക്ഷ​ണം ഫു​ഡ് ക​ള​ക്ഷ​ൻ സെ​ന്‍റ​റി​ൽ ഏ​ൽ​പ്പി​ക്ക​ണം
Saturday, August 3, 2024 5:20 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ക്ഷാ​ദൗ​ത്യം ന​ട​ത്തു​ന്ന​വ​ർ​ക്കും വി​വി​ധ സേ​ന​ക​ൾ​ക്കു​മാ​യി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും കൊ​ണ്ടു​വ​രു​ന്ന ഭ​ക്ഷ​ണം ചൂ​ര​ൽ​മ​ല നീ​ലി​ക്കാ​പ്പ് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​ക്കു സ​മീ​പം സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ഫു​ഡ് ക​ള​ക്ഷ​ൻ സെ​ന്‍റ​റി​ൽ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ അ​റി​യി​ച്ചു.

ദു​ര​ന്ത പ്ര​ദേ​ശം ഉ​ൾ​പ്പെ​ടു​ന്ന വി​വി​ധ സോ​ണു​ക​ളി​ലേ​ക്ക് നേ​രി​ട്ട് ഭ​ക്ഷ​ണം എ​ത്തി​ക്കാ​ൻ ആ​രും ശ്ര​മി​ക്ക​രു​ത്. അ​പ​ക​ട സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​നി​യ​ന്ത്ര​ണം.