സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ൾ വ​യ​നാ​ടി​നാ​യി കൈ​കോ​ർ​ത്തു
Saturday, August 3, 2024 5:20 AM IST
ക​ൽ​പ്പ​റ്റ: എ​പി​ജെ അ​ബ്ദു​ൾ ക​ലാം സാ​ങ്കേ​തി​ക​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല വ​യ​നാ​ടി​നാ​യി സ​മാ​ഹ​രി​ച്ച അ​വ​ശ്യ​വ​സ്തു​ക്ക​ൾ ബ​ഹു​മാ​ന​പ്പെ​ട്ട ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.​ആ​ർ. ബി​ന്ദു ഏ​റ്റു​വാ​ങ്ങി. തൃ​ശൂ​ർ ജി​ല്ല​യി​ലെ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച വ​സ്തു​ക്ക​ളാ​ണ് മ​ന്ത്രി ഏ​റ്റു​വാ​ങ്ങി​യ​ത്.

സ്റ്റേ​റ്റ് എ​ൻ​എ​സ്എ​സ് ഓ​ഫീ​സ​ർ ഡോ.​ആ​ർ.​എ​ൻ. ആ​ൻ​സ​ർ, സ​ർ​വ​ക​ലാ​ശാ​ല എ​ൻ​എ​സ്എ​സ് തൃ​ശൂ​ർ ജി​ല്ലാ കോ ​ഓ​ഡി​നേ​റ്റ​ർ പ്ര​ഫ. വി​പി​ൻ കൃ​ഷ്ണ, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ പ​ങ്കെ​ടു​ത്തു.എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ട്, വ​യ​നാ​ട് എ​ന്നീ ജി​ല്ല​ക​ളി​ൽ​നി​ന്നു എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ നി​ന്നും സ​മാ​ഹ​രി​ച്ച വ​സ്തു​ക്ക​ൾ ക​ൽ​പ്പ​റ്റ​യി​ലു​ള്ള എ​ൻ​എം​എ​സ്എം ഗ​വ. കോ​ള​ജ് ക​ള​ക്ഷ​ൻ പോ​യി​ന്‍റി​ൽ എ​ത്തി​ക്കും.

എ​റ​ണാ​കു​ളം ജി​ല്ല സ​മാ​ഹ​രി​ച്ച അ​വ​ശ്യ​വ​സ്തു​ക്ക​ളു​മാ​യി കാ​ല​ടി ആ​ദി​ശ​ങ്ക​ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ നി​ന്ന് വ​യ​നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് അം​ഗം ഡോ. ​വി​നോ​ദ് കു​മാ​ർ ജേ​ക്ക​ബ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. എ​റ​ണാ​കു​ളം റീ​ജ​ണ​ൽ കോ​ഓ​ഡി​നേ​റ്റ​ർ പ്ര​ഫ. സി​ജോ ജോ​ർ​ജ്, എ​റ​ണാ​കു​ളം ജി​ല്ലാ കോ ​ഓ​ഡി​നേ​റ്റ​ർ പ്ര​ഫ. അ​രു​ണ്‍ കു​മാ​ർ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ പ്ര​ഫ. അ​ശ്വി​ൻ,


എ​സ്‌​സി​എം​എ​സ് കോ​ള​ജി​ലെ പ്രോ​ഗ്രാം ഓ​ഫീ​സ​ർ പ്ര​ഫ.​എ. രാ​കേ​ഷ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.സ​ർ​വ​ക​ലാ​ശാ​ല ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ​നി​ന്നു സ​മാ​ഹ​രി​ച്ച അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ പ്ര​ഫ. അ​ഖി​ൽ ചാ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ഴി​ക്കോ​ട് എ​ത്തി​ക്കും.

അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​മാ​യി പു​റ​പ്പെ​ട്ട വാ​ഹ​നം പ്രി​ൻ​സി​പ്പ​ൽ ഡോ.​പി. ജ​യ​പ്ര​കാ​ശ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ നി​ന്ന് സ​മാ​ഹ​രി​ച്ച അ​വ​ശ്യ​വ​സ്തു​ക്ക​ൾ അ​താ​ത് ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്ക് കൈ​മാ​റി.സ​ർ​വ​ക​ലാ​ശാ​ല എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ ​ഓ​ഡി​നേ​റ്റ​ർ ഡോ.​എം. അ​രു​ണ്‍,

നോ​ർ​ത്ത് റീ​ജ​ണ​ൽ കോ​ഓ​ഡി​നേ​റ്റ​ർ ഡോ.​പി.​യു. സു​നീ​ഷ്, കോ​ഴി​ക്കോ​ട് ജി​ല്ലാ കോ ​ഓ​ഡി​നേ​റ്റ​ർ പ്ര​ഫ. റീ​ന ഏ​ബ്ര​ഹാം, എ​റ​ണാ​കു​ളം റീ​ജ​ണ​ൽ കോ ​ഓ​ഡി​നേ​റ്റ​ർ പ്ര​ഫ. സി​ജോ ജോ​ർ​ജ് എ​ന്നി​വ​രാ​ണ് ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.