ചൂ​ര​ൽ​മ​ല, മു​ണ്ട​ക്കൈ പ്ര​ദേ​ശ​ങ്ങ​ൾ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ച്ചു : 10 കോ​ടി രൂ​പ സ​മാ​ഹ​രി​ക്കും
Friday, August 2, 2024 5:36 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ളം ക​ണ്ടി​ട്ടു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും വ​ലി​യ പ്ര​കൃ​തി​ദു​ര​ന്തം സം​ഭ​വി​ച്ച ചൂ​ര​ൽ​മ​ല, മു​ണ്ട​ക്കൈ പ്ര​ദേ​ശ​ങ്ങ​ൾ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്സ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ച്ചു.

ദു​ര​ന്ത​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​ർ​ക്ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ദു​ര​ന്ത​ത്തി​ന്നി​ര​യാ​യ​വ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ത്തി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ് വ്യാ​പാ​രി സ​മൂ​ഹം.

ഇ​വ​രെ സ​മാ​ധാ​ന​പൂ​ർ​ണ​മാ​യ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു കൊ​ണ്ടു​വ​രാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന എ​ല്ലാ ന​ൻ​മ നി​റ​ഞ്ഞ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഏ​കോ​പ​ന സ​മി​തി പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി വി​വി​ധ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്സ​ര അ​റി​യി​ച്ചു.

ന​മ്മു​ടെ സ​ഹോ​ദ​ര​ങ്ങ​ളെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു കൊ​ണ്ടു​വ​രേ​ണ്ട​തു​ണ്ട് അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം സം​സ്ഥാ​ന ക​മ്മി​റ്റി ഏ​റ്റെ​ടു​ക്കു​ന്നു. ഈ ​മേ​ഖ​ല​യെ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന് വേ​ണ്ടി 10 കോ​ടി രൂ​പ സ​മാ​ഹ​രി​ക്കും ദു​ര​ന്ത​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന ചൂ​ര​ൽ മ​ല​യി​ലെ ജ​ന​ങ്ങ​ളോ​ട് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.


ഏ​ത് പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളെ​യും ത​ര​ണം ചെ​യ്യു​ന്ന​തി​ന് സം​സ്ഥാ​ന​ത്തെ വ്യാ​പാ​രി സ​മൂ​ഹം ഒ​പ്പം ഉ​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പ് ന​ൽ​കി. ദു​ര​ന്ത​ത്തി​നി​ര​യാ​യ നൂ​റു ക​ണ​ക്കി​ന് വ്യാ​പാ​രി​ക​ൾ അ​ട​ക്ക​മു​ള്ള മു​ഴു​വ​ൻ സാ​ധാ​ര​ണ​ക്കാ​രെ​യും ചേ​ർ​ത്തു​പി​ടി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​പു​ല​മാ​യ രീ​തി​യി​ൽ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഫ​ണ്ട് സ്വ​രൂ​പി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സം​ഘ​ട​ന​യു​ടെ എ​ല്ലാ​വി​ധ പി​ന്തു​ണ​യും ഉ​ണ്ടാ​കു​മെ​ന്നും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്സ​ര, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​രി ദേ​വ​സ്യ മേ​ച്ചേ​രി എ​ന്നി​വ​ർ അ​റി​യി​ച്ചു.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്മാ​രാ​യ ബാ​ബു കോ​ട്ട​യി​ൽ, ബാ​പ്പു ഹാ​ജി, ജോ​ജി​ൻ ടി. ​ജോ​യി, സ​ലിം രാ​മ​നാ​ട്ടു​ക​ര, കെ. ​ഉ​സ്മാ​ൻ, നൗ​ഷാ​ദ് ക​രി​ന്പ​ന​ക്ക​ൽ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.