ദു​ര​ന്ത​മേ​ഖ​ല​യി​ൽഗ​വ​ർ​ണ​ർ​മാ​രും മ​ന്ത്രി​മാ​രും നേ​താ​ക്ക​ളും
Thursday, August 1, 2024 5:57 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ ദു​ര​ന്ത​മു​ഖ​ത്ത് ആ​ശ്വാ​സ​മാ​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​നും ഗ​വ​ർ​ണ​ർ​മാ​രും മ​ന്ത്രി​മാ​രും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും. സം​സ്ഥാ​ന ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ, ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള, പ​ശ്ചി​മ​ബം​ഗാ​ൾ ഗ​വ​ർ​ണ​ർ സി.​വി. ആ​ന​ന്ദ​ബോ​സ് എ​ന്നി​വ​ർ ഇ​ന്ന​ലെ ദു​ര​ന്ത സ്ഥ​ല​ങ്ങ​ളും ക്യാ​ന്പു​ക​ളും ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു.

മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ൻ, പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, എ.​കെ. ശ​ശീ​ന്ദ്ര​ൻ, ജി.​ആ​ർ. അ​നി​ൽ, വി.​എ​ൻ. വാ​സ​വ​ൻ, വീ​ണാ ജോ​ർ​ജ്, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, വി. ​അ​ബ്ദു​റ​ഹ്മാ​ൻ, രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, ഒ.​ആ​ർ. കേ​ളു എ​ന്നി​വ​ർ സ്ഥ​ല​ത്ത് ക്യാ​ന്പ് ചെ​യ്തു ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്നു​ണ്ട്.

പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, എം.​കെ. രാ​ഘ​വ​ൻ എം​പി, എം​എ​ൽ​എ​മാ​രാ​യ ടി. ​സി​ദ്ദി​ഖ്, ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ.​കെ. ശൈ​ല​ജ, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, എ.​പി. അ​നി​ൽ​കു​മാ​ർ, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി.


കേ​ന്ദ്ര​ങ്ങ​ളും ചു​മ​ത​ല വ​ഹി​ക്കു​ന്ന​വ​രും

ജി​എ​ച്ച്എ​സ്എ​സ് മേ​പ്പാ​ടി (രേ​ഷ്മ-99475 49727, സൈ​ന​ബ-96053 94283), സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മേ​പ്പാ​ടി(​ബി​ന്ദു ജ​യ​ൻ-80866 53422, വി​നീ​ത ശ​ശി-94470 81314), സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ മേ​പ്പാ​ടി (റ​ഫീ​ന-99476 77513),

കോ​ട്ട​നാ​ട് ജി​യു​പി സ്കൂ​ൾ (ഓ​മ​ന-96056 27288), നെ​ല്ലി​മു​ണ്ട അ​ന്പ​ല​ഹാ​ൾ (സു​നീ​റ-80865 69833), ജി​എ​ച്ച്എ​സ്എ​സ് തൃ​ക്കൈ​പ്പ​റ്റ (ശോ​ഭ​ന- 97453 67148), കാ​പ്പം​കൊ​ല്ലി അ​രോ​മ ഇ​ൻ(​ബി​ന്ദു- 71566 30323).