പു​തി​യ കു​പ്പി​വെ​ള്ള ബോ​ട്ടി​ൽ വ​രു​ന്നു
Wednesday, July 31, 2024 5:13 AM IST
ഊ​ട്ടി: നീ​ല​ഗി​രി ജി​ല്ല​യി​ൽ പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ൾ​ക്ക് പ​ക​രം പു​തി​യ അ​ഞ്ച് രൂ​പ കു​പ്പി​വെ​ള്ള ബോ​ട്ടി​ലു​ക​ൾ പു​റ​ത്തി​റ​ക്കു​ന്നു. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് വേ​ണ്ടി​യാ​ണ് ഈ ​കു​പ്പി​വെ​ള്ളം ഇ​റ​ക്കു​ന്ന​ത്.

ജി​ല്ലാ ഭ​ര​ണ​കൂ​ടം പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ൾ നി​രോ​ധി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് 70 ഇ​ട​ങ്ങ​ളി​ലാ​യി വാ​ട്ട​ർ എ​ടി​എ​മ്മു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ വാ​ട്ട​ർ എ​ടി​എ​മ്മു​ക​ൾ പൂ​ർ​ണ പ​രാ​ജ​യ​മാ​യി​രു​ന്നു. സ​ഞ്ചാ​രി​ക​ൾ​ക്ക് വാ​ട്ട​ർ എ​ടി​എ​മ്മു​ക​ളി​ൽ നി​ന്ന് കു​ടി​വെ​ള്ളം ല​ഭ്യ​മാ​യി​രു​ന്നി​ല്ല. എ​ൻ​ജി​ൻ ത​ക​രാ​ർ കാ​ര​ണം മി​ക്ക എ​ടി​എ​മ്മു​ക​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​രു​ന്നു.