പാ​ത​യോ​ര​ത്തെ കു​ഴി ഭീ​ഷ​ണി​യാ​കു​ന്നു
Wednesday, July 31, 2024 5:11 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: പാ​ത​യോ​ര​ത്ത് രൂ​പ​പ്പെ​ട്ട വ​ൻ​ഗ​ർ​ത്തം നി​ക​ത്താ​ൻ ന​ട​പ​ടി​യി​ല്ലാ​ത്ത​ത് വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​യ്ക്കും ഭീ​ഷ​ണി​യാ​കു​ന്നു. ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി ബൈ​പാ​സ് ലി​ങ്ക് റോ​ഡി​ന്‍റെ ആ​രം​ഭ​ത്തി​ലാ​ണ് വ​ൻ​ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മ​ഴ​വെ​ള്ള​ത്തി​ൽ ടാ​റി​ഗും മെ​റ്റ​ലും മ​ണ്ണും ഒ​ലി​ച്ചു​പോ​യാ​ണ് നാ​ല് മാ​സം മു​ന്പ് ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത്.

ഫെ​യ​ർ​ലാ​ന്‍റ് താ​ലൂ​ക്ക് ആ​ശു​പ​ത്രി ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ബൈ​പാ​സി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നാ​യി ഈ ​റോ​ഡാ​ണ് ഉ​പ​യോ​ഗി​ക്കു​ക. എ​ന്നാ​ൽ ആ​ശു​പ​ത്രി റോ​ഡി​ൽ നി​ന്ന് ലി​ങ്ക് റോ​ഡി​ലേ​ക്ക് വ​ള​വു​തി​രി​ഞ്ഞു​വ​രു​ന്ന ഭാ​ഗ​ത്തു​രൂ​പ​പ്പെ​ട്ട ഗ​ർ​ത്ത​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ അ​ക​പ്പെ​ടു​ക​യാ​ണ്. റോ​ഡ് പ​രി​ച​യ​മി​ല്ലാ​തെ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് ഗ​ർ​ത്ത​ത്തി​ൽ പെ​ടു​ന്ന​ത്.


പ​ല​പ്പോ​ഴും ത​ല​നാ​രി​ഴ​യ്ക്കാ​ണ് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ വീ​ഴു​ന്പോ​ൾ ത​ക​രാ​റു​ക​ൾ സം​ഭ​വി​ക്കു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണെ​ന്ന ഡ്രൈ​വ​ർ​മാ​ർ പ​റ​ഞ്ഞു. എ​ത്ര​യും വേ​ഗം റോ​ഡി​ലെ കു​ഴി അ​ട​ച്ച് അ​പ​ക​ട ഭീ​ഷ​ണി ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.