നീ​ല​ഗി​രി​യി​ൽ ക​ന​ത്ത മ​ഴ​യി​ൽ വ്യാ​പ​ക നാ​ശം
Wednesday, July 31, 2024 5:11 AM IST
ഗൂ​ഡ​ല്ലൂ​ർ: മ​ല​യോ​ര മേ​ഖ​ല​യാ​യ നീ​ല​ഗി​രി ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. ഗൂ​ഡ​ല്ലൂ​ർ തു​റ​പ്പ​ള്ളി​ക്ക​ടു​ത്ത ഇ​രു​വ​യ​ലി​ൽ അ​ഞ്ച് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി.

ചേ​ര​ന്പാ​ടി, നാ​ടു​കാ​ണി ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണു. ഇ​തേ​ത്തു​ട​ർ​ന്ന് വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഊ​ട്ടി-​ഗൂ​ഡ​ല്ലൂ​ർ ദേ​ശീ​യ പാ​ത​യി​ലെ ത​വ​ള​മ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. ചേ​ര​ന്പാ​ടി ച​ന്ത​ന​മാം​കു​ന്ന് റോ​ഡി​ൽ വെ​ള്ളം ക​യ​റി. പ​ന്ത​ല്ലൂ​ർ റി​ച്ച്മെ​ന്‍റ് ഭാ​ഗ​ത്ത് വീ​ടു​ക​ൾ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ലാ​യി.


തോ​ടു​ക​ളും പു​ഴ​ക​ളും ക​ര​ക​വി​ഞ്ഞൊ​ഴു​കി. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. പ​ല​യി​ട​ങ്ങ​ളി​ലും വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ലാ​യി.