വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ​സ്ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, July 31, 2024 5:11 AM IST
ഊ​ട്ടി: ഊ​ട്ടി ഓ​ട്ട​ക്കാ​ട് ഗ​വ. സ്കൂ​ളി​ൽ സാ​മൂ​ഹി​ക ക്ഷേ​മ വ​കു​പ്പ്, വ​നി​താ കു​ടും​ബ ക്ഷേ​മ വ​കു​പ്പ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ത​മി​ഴ്നാ​ട് ടൂ​റി​സം മ​ന്ത്രി കെ. ​രാ​മ​ച​ന്ദ്ര​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ വ​സ്ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

നീ​ല​ഗി​രി​യി​ലെ പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​ൻ പ്രൈ​മ​റി, മി​ഡി​ൽ സ്കൂ​ളു​ക​ളി​ലെ ഒ​ന്ന് മു​ത​ൽ എ​ട്ട് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ 20,000ൽ​പ്പ​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി വ​സ്ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.


ഊ​ട്ടി എം​എ​ൽ​എ ആ​ർ. ഗ​ണേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​പൊ​ൻ​ദോ​സ്, ഊ​ട്ടി ആ​ർ​ഡി​ഒ മ​ഹാ​രാ​ജ്, ഊ​ട്ടി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൻ വാ​ണീ​ശ്വ​രി, ഊ​ട്ടി പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ മാ​ത​ൻ, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഗീ​ത, സാ​മൂ​ഹി​ക ക്ഷേ​മ ഓ​ഫീ​സ​ർ പ്ര​വീ​ണാ​ദേ​വി, ത​ഹ​സി​ൽ​ദാ​ർ ശ​ര​വ​ണ​കു​മാ​ർ, ബി​ഡി​ഒ അ​ണ്ണാ​ദു​രൈ, ജോ​ർ​ജ്, സു​ബ്ര​ഹ്മ​ണ്യ​ൻ, പ്ര​ധാ​നാ​ധ്യാ​പി​ക ശോ​ഭ​ന എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.