ആ​യു​ർ​വേ​ദ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന്
Wednesday, July 31, 2024 5:11 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​യു​ർ​വേ​ദ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളെ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ര​ള ഗ​വ. ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ബ​ത്തേ​രി കെ​ടി​ഡി​സി പെ​പ്പ​ർ​ഗ്രോ​വ് ഹോ​ട്ട​ലി​ൽ ന​ട​ന്ന ജി​ല്ലാ സ​മ്മേ​ള​നം കെ​എ​സ്ജി​എ​എം​ഒ​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​ആ​ർ. കൃ​ഷ്ണ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പി​നു കീ​ഴി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ൾ യോ​ഗം ച​ർ​ച്ച ചെ​യ്തു. 15 കി​ലോ​മീ​റ്റ​ർ പ​രി​ധി പ്ര​കാ​രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും വി​ദൂ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് സ്ഥ​ലം മാ​റ്റു​ന്ന​തി​ൽ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.

സ​മ്മേ​ള​ന​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. സം​സ്ഥാ​ന​ത​ല​ത്തി​ൽ ഉ​ജ്വ​ല പു​ര​സ്കാ​രം നേ​ടി​യ ഡോ.​സി.​എ​ൻ. രേ​ഖ (മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ജി​എ​ഡി മൂ​പ്പൈ​നാ​ട്), ഡോ. ​ശാ​ന്തി​നി (മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ജി​എ​ഡി പു​തു​ശേ​രി) എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ക​ഐ​സ്ജി​എ​എം​ഒ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​വി.​പി. ആ​രി​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും സ്റ്റേ​റ്റ് ക​മ്മ​റ്റി റി​പ്പോ​ർ​ട്ട് അ​വ​ത​ര​ണ​വും സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​വി.​ജെ. സെ​ബി നി​ർ​വ​ഹി​ച്ചു. ഡോ.​കെ. ദി​വ്യ (ജി​ല്ലാ സെ​ക്ര​ട്ട​റി) ഡോ.​പി.​ടി. മ​ഞ്ജു (ട്ര​ഷ​റ​ർ), ഡോ.​കെ.​വി. ബി​ജു (സം​സ്ഥാ​ന ഓ​ഡി​റ്റ​ർ), ഡോ. ​കൃ​ഷ്ണ​കു​മാ​ർ, ഡോ. ​അ​രു​ണ്‍​കു​മാ​ർ, ഡോ. ​യ​ദു​ന​ന്ദ​ന​ൻ,

ഡോ. ​അ​പ​ർ​ണ, ഡോ. ​ജി​തി​ൻ രാ​ജ്, ഡോ. ​വി​നേ​ഷ്, ഡോ. ​സു​ധീ​ർ കു​മാ​ർ, ഡോ. ​സ്മി​ത, ഡോ. ​എ​ബി ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഡോ.​വി.​പി. ആ​രി​ഫ (പ്ര​സി​ഡ​ന്‍റ്), ഡോ.​കെ. ദി​വ്യ(​സെ​ക്ര​ട്ട​റി), ഡോ.​എ.​കെ. റു​ക്സാ​ന (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.