കു​ടും​ബ​ശ്രീ ഹോം ​ഷോ​പ്പ്: ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സ് ന​ട​ത്തി
Tuesday, July 30, 2024 8:20 AM IST
മീ​ന​ങ്ങാ​ടി: കു​ടും​ബ​ശ്രീ ലൈ​വ്ലി​ഹു​ഡ് ഇ​നി​ഷ്യേ​റ്റീ​വ് ഫോ​ർ ട്രാ​ൻ​സ്ഫ​ർ​മേ​ഷ​ൻ (കെ ​ലി​ഫ്റ്റ്) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന ഹോം ​ഷോ​പ്പ് സം​വി​ധാ​നം വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഹോം ​ഷോ​പ്പ് ഓ​ണ​ർ​മാ​ർ​ക്ക് ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സ് ന​ൽ​കി.

പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​കെ. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം.​എ​സ്. വി​ദ്യ​മോ​ൾ, ഷീ​ല വേ​ലാ​യു​ധ​ൻ, ബി​നി പ്ര​ഭാ​ക​ര​ൻ, എ​ൻ.​വി. ഹം​ജി​ത്, പി. ​ഉ​ദൈ​ഫ്. ശ്രു​തി രാ​ജ​ൻ, ടി.​ജി. അ​നി​ത, എ.​കെ. ശി​വ പ്ര​ദീ​പ്, എം.​എ​സ്. മ​ഹി​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ്രാ​ദേ​ശി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പ്രാ​ദേ​ശി​ക വി​പ​ണി ല​ഭ്യ​മാ​ക്കി കു​ടും​ബ​ശ്രീ സം​രം​ഭ​ക​ർ​ക്ക് സു​സ്ഥി​ര വി​പ​ണി സൃ​ഷ്ടി​ക്കു​ക​യും സാ​ധ​ന​ങ്ങ​ൾ നേ​രി​ട്ട് വീ​ടു​ക​ളി​ലെ​ത്തി​ച്ച് വി​ൽ​ക്കു​ന്ന​തി​ലൂ​ടെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് സ്ഥാ​യി​യാ​യ വ​രു​മാ​നം ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് കു​ടും​ബ​ശ്രീ ഹോം ​ഷോ​പ്പ് പ​ദ്ധ​തി.