മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ സ​മ​രം
Tuesday, July 30, 2024 8:16 AM IST
ക​ൽ​പ്പ​റ്റ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റി​ൽ 33ശ​ത​മാ​നം സ്ത്രീ ​സം​വ​ര​ണ​ബി​ൽ പാ​സാ​ക്കാ​ത്ത​തി​നെ​തി​രേ​യും, സ്ത്രീ​ക​ൾ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ​യും മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​ൽ​ക്ക ലം​ബ ഡ​ൽ​ഹി​യി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ജി​ല്ലാ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ക​ൽ​പ്പ​റ്റ സി​വി​ൽ സ്റ്റേ​ഷ​ന് മു​ൻ​പി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.


ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി​നി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വൈ​സ്പ്ര​സി​ഡ​ന്‍റ് മേ​ഴ്സി സാ​ബു, ജി​ല്ലാ​ഭാ​ര​വാ​ഹി​ക​ളാ​യ ഉ​ഷ ത​ന്പി, ലൗ​ലി സാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​പി. ശാ​ലി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.