ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ധ​ർ​ണ നാ​ളെ
Tuesday, July 30, 2024 8:16 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​നീ​ഷ് ബി. ​നാ​യ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​സ്ലം, ജി​ല്ലാ സെ​ക്ര​ട്ട​റി യു. ​സു​ബൈ​ർ, ട്ര​ഷ​റ​ർ അ​ബ്ദു​റ​ഹ്മാ​ൻ പ്രാ​ണി​യ​ത്ത്, മു​ജീ​ബ് ചു​ണ്ട, ഇ.​സി. അ​ര​വി​ന്ദ്, റ​ഷീ​ദ് ബാം​ബു എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പൊ​തു​വി​പ​ണി​യി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ടു​ക, ഹോ​ട്ട​ലു​ക​ളി​ൽ പ​രി​ശോ​ധ​ന​യു​ടെ മ​റ​വി​ൽ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ചി​ല​ർ ന​ട​ത്തു​ന്ന അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം അ​വ​സാ​നി​പ്പി​ക്കു​ക, പി​ടി​ച്ചെ​ടു​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ പ​ഴ​യ​താ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​തി​ന് ലാ​ബ് പ​രി​ശോ​ധ​ന ന​ട​ത്തു​ക, അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ പൂ​ഴി​ത്തി​വ​യ്പ് ത​ട​യു​ക, ഹോ​ട്ട​ൽ വ്യ​വ​സാ​യ മേ​ഖ​ല​യെ ജി​എ​സ്ടി പ​രി​ധി​യി​ൽ​നി​ന്നു ഒ​ഴി​വാ​ക്കു​ക, വാ​ണി​ജ്യ സി​ലി​ണ്ട​റി​നു സ​ബ്സി​ഡി ഏ​ർ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. രാ​വി​ലെ 11ന് ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ പൊ​തു​വാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ​ക്ക് 20 ശ​ത​മാ​നം വ​രെ വി​ല വ​ർ​ധി​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.