നി​യ​ന്ത്ര​ണം​വി​ട്ട ടൂ​റി​സ്റ്റ് ബ​സ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി
Sunday, September 22, 2024 4:35 AM IST
കൊ​യി​ലാ​ണ്ടി: നി​യ​ന്ത്ര​ണം​വി​ട്ട ടൂ​റി​സ്റ്റ് ബ​സ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ രാ​വി​ലെ 10ന് ​ദേ​ശീ​യ​പാ​ത​യി​ൽ ചേ​മ​ഞ്ചേ​രി കാ​ട്ടി​ൽ​പീ​ടി​ക​യി​ൽ എം​എ​സ്എ​സ് സ്കൂ​ളി​നു സ​മീ​പ​ത്തെ പി.​ടി. മെ​റ്റ​ൽ ഫാ​ബ്രി​ക്കേ​റ്റ​ഴ്സി​ലേ​ക്കാ​ണ് ബ​സ് ഇ​ടി​ച്ചു​ക​യ​റി​യ​ത്. ക​ട​യി​ൽ ര​ണ്ട് പേ​രു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.


ബം​ഗ​ളൂ​രു​വി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന എ ​വ​ൺ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ബ​സി​ൽ 30 പേ​ർ ഉ​ണ്ടാ​യി​രു​ന്നു. കൊ​യി​ലാ​ണ്ടി പോ​ലീ​സും അ​ഗ്നി​ര​ക്ഷാ സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ബ​സി​ലു​ള്ള​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.