സ്കൂ​ളി​ലെ ക​വ​ർ​ച്ച: മു​ഖ്യ​പ്ര​തി പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ
Sunday, September 22, 2024 4:35 AM IST
കോ​ഴി​ക്കോ​ട്: ചെ​റു​വ​ണ്ണൂ​ർ ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഓ​ഫീ​സ് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. മ​ല​പ്പു​റം ചേ​ലേ​ന്പ്ര പെ​രു​ന്നേ​രി തോ​ട്ടു​മ്മ​ൽ വീ​ട്ടി​ൽ മു​സ്താ​ഖി (29)നെ​യാ​ണ് ന​ല്ല​ളം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

ന​ല്ല​ളം എ​സ്ഐ പ്ര​ദീ​പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ നി​ന്നു പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്നു ക​വ​ർ​ച്ചാ മു​ത​ലു​ക​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.


ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​ക​ളാ​യ ക​ണ്ണ​ൻ എ​ന്ന സു​ബി​ൻ അ​ശോ​ക്, ആ​ഷി​ക് എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​ഓ​ണാ​വ​ധി​ക്കാ​ല​ത്ത് ഓ​ഫീ​സി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് ഒ​ന്പ​തു ലാ​പ്ടോ​പു​ക​ളും ആ​റു മൊ​ബൈ​ൽ ഫോ​ണു​ക​ളും ഒ​രു കാ​മ​റ​യു​മാ​ണ് സം​ഘം ക​വ​ർ​ന്ന​ത്.