പോ​ഷ​ൻ അ​ഭി​യാ​ൻ; കൊ​ടി​യ​ത്തൂ​രി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നു
Sunday, September 22, 2024 4:39 AM IST
മു​ക്കം: കു​ന്ന​മം​ഗ​ലം അ​ഡീ​ഷ​ണ​ൽ ഐ​സി​ഡി​എ​സി​ന്‍റെ​യും കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പോ​ഷ​ൻ അ​ഭി​യാ​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. അ​നീ​മി​യ സ്ക്രീ​നിം​ഗ്, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്, പോ​ഷ​കാ​ഹാ​ര പ്ര​ദ​ർ​ശ​നം, തൂ​ക്ക കു​റ​വു​ള്ള കു​ട്ടി​ക​ളു​ടെ സ്ക്രീ​നിം​ഗ് എ​ന്നി​വ​യാ​ണ് ന​ട​ന്ന​ത്. ക്യാ​മ്പി​ൽ പ​ഞ്ചാ​യ​ത്തി​ലെ കൗ​മാ​ര​ക്കാ​രാ​യ കു​ട്ടി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ, പാ​ലൂ​ട്ടു​ന്ന അ​മ്മ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പ​ന്നി​ക്കോ​ട് എ​യു​പി സ്കൂ​ളി​ൽ ന​ട​ന്ന ക്യാ​ന്പ് കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദി​വ്യ ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക്ഷേ​മ കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബാ​ബു പൊ​ലു​കു​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ​സ​ൽ കൊ​ടി​യ​ത്തൂ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ആ​യി​ഷ ചേ​ല​പ്പു​റ​ത്ത്, മ​റി​യം കു​ട്ടി​ഹ​സ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി. ​ഷം​ലൂ​ല​ത്ത്, യു.​പി. മ​മ്മ​ദ്, കെ.​ജി. സീ​ന​ത്ത്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി. ​ആ​ബി​ദ, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ പി.​കെ. ലി​സ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


ഹോ​മി​യോ​പ്പ​തി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ സ​ന്തോ​ഷ് ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ഷ​കാ​ഹാ​ര ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും വി​വി​ധ അ​ങ്ക​ണ​വാ​ടി​ക​ളി​ലെ അ​മ്മ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ഷ​കാ​ഹാ​ര പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.