ക​ല്ലാ​ച്ചി​യി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളെ പാ​ല​ക്കാ​ട് ക​ണ്ടെ​ത്തി
Sunday, September 22, 2024 4:20 AM IST
നാ​ദാ​പു​രം: ക​ല്ലാ​ച്ചി​യി​ൽ നി​ന്നും കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളെ പാ​ല​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ക​ണ്ടെ​ത്തി. നാ​ദാ​പു​രം, ക​ല്ലാ​ച്ചി, ന​രി​പ്പ​റ്റ എ​ന്നി​വി​ട​ങ്ങ​ളി​ലെ 16, 17 വ​യ​സു​ള്ള മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ഇ​ക്ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച്ച കാ​ണാ​താ​യ​ത്.

മേ​ഖ​ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ രാ​വി​ലെ സ്കൂ​ളി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു. വൈ​കു​ന്നേ​രം വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​താ​യ​തോ​ടെ​യാ​ണ് ര​ക്ഷി​താ​ക്ക​ൾ നാ​ദാ​പു​രം, കു​റ്റ്യാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പ​രാ​തി ന​ൽ​കി​യ​ത്.


തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു​മി​ച്ച് യാ​ത്ര ചെ​യ്യു​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​തി​നി​ട​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ര​ക്ഷി​താ​ക്ക​ളു​മാ​യും ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.

വി​ദ്യാ​ർ​ഥി​ക​ൾ പാ​ല​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന​താ​യി സൈ​ബ​ർ സെ​ൽ മ​ന​സി​ലാ​ക്കി. തു​ട​ർ​ന്ന് നാ​ദാ​പു​രം പോ​ലീ​സ് പാ​ല​ക്കാ​ട് റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സി​ന് വി​വ​രം കൈ​മാ​റു​ക​യും വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.