വ​ന​ഭൂ​മി​യി​ൽ ല​ക്ഷ​ങ്ങ​ളു​ടെ മ​ര​ത്ത​ടി​ക​ൾ ന​ശി​ക്കു​ന്നു
Sunday, September 22, 2024 4:35 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ കാ​ര​ണം ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ മ​ര​ത്ത​ടി​ക​ൾ ന​ശി​ക്കു​ന്നു. പെ​രു​വ​ണ്ണാ​മൂ​ഴി - ചെ​മ്പ​നോ​ട പാ​ത​യോ​ര വ​ന​ഭാ​ഗ​ത്താ​ണ് ത​ടി​ക​ൾ നി​ര​ന്നു​കി​ട​ക്കു​ന്ന​ത്. പ്ര​കൃ​തി ക്ഷോ​ഭ​ത്തി​ൽ ക​ട​പു​ഴ​കി വീ​ണ​താ​ണി​ത്. റോ​ഡി​ലേ​ക്ക് വെ​ട്ടി​മാ​റ്റി​യ​തും കാ​ട്ടി​നു​ള്ളി​ൽ വീ​ണു കി​ട​ക്കു​ന്ന നി​ല​യി​ലു​മാ​ണ് മ​ര​ങ്ങ​ൾ.


യ​ഥാ​വി​ധി ഇ​ത് വെ​ട്ടി ശേ​ഖ​രി​ച്ചാ​ൽ സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ന് ല​ക്ഷ​ങ്ങ​ളു​ടെ മു​ത​ൽ​ക്കൂ​ട്ടാ​കും. അ​തേ​സ​മ​യം വ​ന്യ​മൃ​ഗ സ​ങ്കേ​ത​ങ്ങ​ൾ​ക്കു​ള്ളി​ൽ പ​തി​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്ക​രു​തെ​ന്ന സു​പ്രീം കോ​ട​തി വി​ധി​യു​ള്ള​തി​നാ​ലാ​ണ് വീ​ണ മ​ര​ങ്ങ​ൾ ഒ​ന്നും ചെ​യ്യാ​ത്ത​തി​ന്‍റെ കാ​ര​ണ​മെ​ന്നു വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു.