യു​വ​ജ​ന​പ്ര​സ്ഥാ​ന​ങ്ങ​ൾ തി​രു​ത്ത​ൽ ശ​ക്തി​ക​ളാ​യി പ്ര​വ​ർ​ത്തി​ക്ക​ണം: മന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ
Sunday, September 22, 2024 4:35 AM IST
കൊ​യി​ലാ​ണ്ടി: യു​വ​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ള്‍ തി​രു​ത്ത​ല്‍ ശ​ക്തി​ക​ളാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. കൊ​യി​ലാ​ണ്ടി അ​ക​ലാ​പ്പു​ഴ​യി​ല്‍ ന​ട​ന്ന നാ​ഷ​ണ​ലി​സ്റ്റ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് -എ​സ് ജി​ല്ലാ പ​ഠ​ന​ശി​ബി​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഇ​ന്ത്യ​യി​ലെ രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ചാ​ല​ക​ശ​ക്തി​യും തി​രു​ത്ത​ല്‍ വാ​ദി​ക​ളു​മാ​യി പ്ര​വ​ര്‍​ത്തി​ച്ച​ത് യു​വ​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ളാ​ണ്.

എ​ന്നാ​ല്‍ വ​ര്‍​ത്ത​മാ​ന​കാ​ല രാ​ഷ്ട്രീ​യ​ത്തി​ല്‍ യു​വ​ജ​ന​ങ്ങ​ള്‍ ഇ​ത്ത​രം മൂ​ല്യ​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​തി​ച​ലി​ച്ച് മ​ത-​സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ള്‍​ക്കും തീ​വ്ര​വാ​ദ പ്ര​സ്ഥാ​ന​ങ്ങ​ളി​ലും ആ​കൃ​ഷ്ട​രാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ജ​നാ​ധി​പ​ത്യ വി​രു​ദ്ധ നി​ല​പാ​ടു​ക​ള്‍ സ്വ​ന്തം പാ​ര്‍​ട്ടി സ്വീ​ക​രി​ച്ചാ​ലും അ​തി​നെ ചോ​ദ്യം ചെ​യ്യാ​ന്‍ യു​വാ​ക്ക​ള്‍ മ​ടി​കാ​ണി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.


എ​ന്‍​വൈ​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് യൂ​സ​ഫ് പു​തു​പ്പാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍‌​സി​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ക്കം മു​ഹ​മ്മ​ദ്, എ​ന്‍​വൈ​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​ആ​ര്‍. സ​ജി​ത്, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ എം.​പി. സൂ​ര്യ​ദാ​സ്, പി. ​സു​ധാ​ക​ര​ന്‍, ഒ. ​രാ​ജ​ന്‍, വി​ജി​ത വി​നു​കു​മാ​ര്‍, എം.​പി. സൂ​ര്യ​നാ​രാ​യ​ണ​ന്‍, സി. ​സ​ത്യ​ച​ന്ദ്ര​ന്‍, കെ.​കെ. ശ്രീ​ഷു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.