ക​ട​ലാ​ക്ര​മ​ണം; ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു
Sunday, July 7, 2024 5:10 AM IST
കൊ​യി​ലാ​ണ്ടി: ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന കാ​പ്പാ​ട് മു​ത​ൽ കൊ​യി​ലാ​ണ്ടി ഹാ​ർ​ബ​ർ വ​രെ​യു​ള്ള റോ​ഡ് പു​ന​ർ​നി​ർ​മി​ക്കാ​ൻ എ​സ്റ്റി​മേ​റ്റ് ഉ​ണ്ടാ​ക്കു​ന്ന​ന്ന​തി​നാ​യി എം​എ​ൽ​എ കാ​ന​ത്തി​ൽ ജ​മീ​ല, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ബാ​ബു​രാ​ജ്, ചേ​മ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തി കി​ഴ​ക്ക​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ, ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റിം​ഗ് എ​ന്നീ വ​കു​പ്പു​ക​ളി​ലെ എ​ൻ​ജി​നി​യ​ർ​മാ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

മ​ന്ത്രി റോ​ഷി​ൻ അ​ഗ​സ്റ്റി​ൻ പ്ര​ഖ്യാ​പി​ച്ച ഈ ​മേ​ഖ​ല​യി​ലെ ആ​റ് കോ​ടി രൂ​പ​യു​ടെ ക​ട​ൽ​ഭി​ത്തി പു​ന​ർ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ​യാ​ണ് നി​ല​വി​ലു​ള്ള​തും ത​ക​ർ​ന്ന​തു​മാ​യ തീ​ര​ദേ​ശ റോ​ഡ് നി​ർ​മി​ക്കു​ക.


നേ​ര​ത്തെ കേ​ന്ദ്ര സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യാ​യ എ​ൻ​സി​സി​ആ​ർ ദി​വ​സ​ങ്ങ​ളോ​ളം എ​ടു​ത്ത് ന​ട​ത്തി​യ സ​ർ​വേ​യു​ടെ തീ​രു​മാ​ന​മ​നു​സ​രി​ച്ച് ചെ​ല്ലാ​നം മാ​തൃ​ക​യി​ൽ 76 കോ​ടി രൂ​പ​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി കാ​പ്പാ​ട് തീ​ര​ദേ​ശ​ത്ത് ആ​രം​ഭി​ക്കു​ന്ന​തി​ന് സ​മ​യ​മെ​ടു​ക്കും.

എ​ന്നാ​ൽ നി​ര​വ​ധി പേ​ർ ആ​ശ്ര​യി​ക്കു​ന്ന തീ​ര​ദേ​ശ റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റോ​ഡി​ന്‍റെ എ​സ്റ്റി​മേ​റ്റ് എ​ടു​ക്കു​ന്ന​തും ഭി​ത്തി നി​ർ​മാ​ണ പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ന്ന​തും. റോ​ഡി​ന്‍റെ എ​സ്റ്റി​മേ​റ്റി​ന് അ​നു​സ​രി​ച്ച് ആ​വ​ശ്യ​മാ​യ ഫ​ണ്ട് അ​നു​വ​ദി​ക്കാ​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​റ​പ്പു ന​ൽ​കി​യ​താ​യി കാ​ന​ത്തി​ൽ ജ​മീ​ല എം​എ​ൽ​എ പ​റ​ഞ്ഞു.