നാടെങ്ങും ഗാന്ധി ജയന്തി ദിനാചരണം
1458583
Thursday, October 3, 2024 3:47 AM IST
മുക്കം: സ്നേഹ സാരഥി മുക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ സാൻജോ പ്രതീക്ഷ സ്കൂളിൽ ശുചിത്വ ദിനാചരണം നടത്തി. വാർഡ് മെന്പർ എ.പി. ബീന ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ആൻഗ്രേസ്, സിസ്റ്റർ റോസ് മരിയ, സിൽവർ ജുബിലി കോ ഓർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ അനുഗ്രഹ തങ്കച്ചൻ, ജോഷി കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ നവ്യ, സിസ്റ്റർ ജോബിന, ലതാനന്ദൻ, ഷമിൽ, തങ്ക, സുജീഷ്, വിജീഷ് എന്നിവർ പ്രസംഗിച്ചു.
മുക്കം: മുക്കം വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ മിനി സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിച്ചു. മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സണ് അഡ്വ. ചാന്ദിനി, വാർഡ് മെന്പർ പി. ജോഷില എന്നിവർ സന്നിഹിതരായിരുന്നു. വർഗീസ് പുള്ളോക്കാരൻ, കെ.എം. സണ്ണി, രാജൻ വർഗീസ് ചൂരപൊയ്കയിൽ, കുര്യൻ പാറക്കൽ, ഷാജി മലേകുന്നേൽ, തോമസ് കുരിശുംമൂട്ടിൽ, ജയരാജ് കുതിരവേലിൽ എന്നിവർ നേതൃത്വം നൽകി.
ആനക്കാംപൊയിൽ: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ആനക്കാംപൊയിൽ യൂണിറ്റും ശ്രേയസ് ആനക്കാംപൊയിൽ യൂണിറ്റും ചേർന്ന് ആനക്കാംപൊയിൽ അങ്ങാടിയിലും പരിസരങ്ങളിലും ശുചീകരണ പ്രവർത്തികൾ നടത്തി.
ശ്രേയസ് സോഷ്യൽ സർവീസ് മേഖല ഡയറക്ടർ ഫാ. തോമസ് മണിതോട്ടവും ഏകോപന സമിതി യൂണിറ്റ് വൈസ് പ്രസിഡന്റ് ജോജി കാരുവള്ളിലും ചേർന്ന് ശുചീകരണ പ്രവർത്തികളുടെ ഉദ്ഘാടനം നിർവഹിച്ചു. ബിജു വരവുകാലായിൽ, രാജു വള്ളിക്കാട്ടിൽ, ബിനു ചക്കിട്ടമുറിയിൽ, ജോയ് ഫാമിലി, ബിനോ കാട്ടുപാലത്ത്, ബീന ജോസ്, പൗളിൻ ചേന്നംപള്ളി, മെറീന സാബു തുടങ്ങിയവർ നേതൃത്വം നൽകി.
താമരശേരി: കോണ്ഗ്രസ് താമരശേരി ടൗണ് കമ്മിറ്റി ഗാന്ധി ജയന്തി ദിനാചരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു. പി. ഗിരീഷ്കുമാർ, സണ്ണി കൂഴാംപാല, കദീജ സത്താർ, ഫസീല ഹബീബ്, ചിന്നമ്മ ജോർജ്, സി. ഹുസൈൻ, കെ.കെ. ശശികുമാർ, സുനിത പി. ഉമാദേവി തുടങ്ങിയവർ പ്രസംഗിച്ചു.
താമരശേരി: കോവിലകം റോഡ് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഗാന്ധി സ്മൃതിയും പുഷ്പാർച്ചനയും ക്വിസ് മത്സരവും നടത്തി. പ്രസിഡന്റ് സണ്ണി കൂഴാംപാല അധ്യക്ഷത വഹിച്ചു. പി.വി. ദേവരാജ്, ചിത്ര സുമേഷ്, കെ.ജെ. ജോണ് എന്നിവർ പ്രസംഗിച്ചു.
ശുചീകരണ പ്രവർത്തങ്ങൾക്കു സണ്ണി മാത്യു, ഡോ. റോബർട്ട് എൻജിനീയർ, കെ.സി. രവീന്ദ്രൻ, കെ.ആർ. സതീഷ് ബാബു, ജോസഫ് മാത്യു, സുകുമാരൻ പറന്പിൽ, കെ.ടി. രഘുനാഥ്, ഷംസീർ ഇല്ലിപറന്പിൽ, പി.ടി. ഉഷ, രാംദാസ്, വിമൽ ജോണ് മാത്യു, സി.എസ്. സുധീഷ് എന്നിവർ നേതൃത്വം നൽകി.
കൂരാച്ചുണ്ട്: ഗാന്ധിജയന്തിയോടനുബന്ധിച്ച് കോണ്ഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് ജോണ്സണ് താന്നിക്കൽ, പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, പയസ് വെട്ടിക്കാട്ട്, ബിജു മാണി, ജോസ് കോട്ടക്കുന്ന്, ജോർജ് വള്ളിക്കാട്ടിൽ, നിസാം കക്കയം, സിബി കാരക്കട, ജോസ് കൂവണ്ണിൽ, ബിജി സെബാസ്റ്റ്യൻ, ജോജി പൊട്ടയ്ക്കൽ എന്നിവർ പങ്കെടുത്തു.
കോടഞ്ചേരി: ഗാന്ധിജയന്തി ദിനത്തിൽ കോടഞ്ചേരി പഞ്ചായത്തിലെ ഹരിത കർമ്മസേനാംഗങ്ങൾക്ക് ഉപകരണങ്ങൾ കൈമാറി. അജൈവ മാലിന്യങ്ങളുടെ തരംതിരിക്കൽ പ്രവർത്തനങ്ങൾക്കു സഹായകരമായ ട്രോളികൾ, വെയിംഗ് മെഷീൻ എന്നിവയാണ് നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെന്പകശേരി വിതരണം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ജമീല അസീസിന്റെ അധ്യക്ഷയിൽ യോഗത്തിൽ വനജ വിജയൻ, ലിസി ചാക്കോ, ചിന്ന അശോകൻ, ഷാജി മുട്ടത്ത്, വാസുദേവൻ ഞാറ്റുകാലയിൽ, ടി.പി. ഷാജു തെൻമല, റോസിലി മാത്യു, ലീലാമ്മ കണ്ടത്തിൽ, റീന സാബു, കെ.സീനത്ത്, അനിതകുമാരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കോടഞ്ചേരി: ഗാന്ധിജയന്തി ദിനത്തിൽ കോടഞ്ചേരി പഞ്ചായത്തിലെ ഹരിത കർമ്മസേനാംഗങ്ങൾക്ക് ഉപകരണങ്ങൾ കൈമാറി. അജൈവ മാലിന്യങ്ങളുടെ തരംതിരിക്കൽ പ്രവർത്തനങ്ങൾക്കു സഹായകരമായ ട്രോളികൾ, വെയിംഗ് മെഷീൻ എന്നിവയാണ് നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെന്പകശേരി വിതരണം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ജമീല അസീസിന്റെ അധ്യക്ഷയിൽ യോഗത്തിൽ വനജ വിജയൻ, ലിസി ചാക്കോ, ചിന്ന അശോകൻ, ഷാജി മുട്ടത്ത്, വാസുദേവൻ ഞാറ്റുകാലയിൽ, ടി.പി. ഷാജു തെൻമല, റോസിലി മാത്യു, ലീലാമ്മ കണ്ടത്തിൽ, റീന സാബു, കെ.സീനത്ത്, അനിതകുമാരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കോഴിക്കോട്: കോഴിക്കോട് ഡിസിസി ഓഫീസിൽ നടത്തിയ ഗാന്ധി സ്മൃതി സംഗമം എം.കെ. രാഘവൻ എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്കുമാർ അധ്യക്ഷത വഹിച്ചു. കെ.സി. അബു, പി.എം. അബ്ദുറഹ്മാൻ, കെ. രാമചന്ദ്രൻ, കെ.പി. ബാബു, അഡ്വ. എം. രാജൻ, എൻ. ഷെറിൽ ബാബു, അഡ്വ. പി.വി. മോഹൻലാൽ തുടങ്ങിയവർ പ്രസംഗിച്ചു.
കോടഞ്ചേരി: കോണ്ഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി ഗാന്ധിജയന്തി ദിനാചരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെന്പകശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.യുഡിഎഫ് ചെയർമാൻ കെ.എം. പൗലോസ് മുഖ്യ പ്രഭാഷണം നടത്തി.
ചക്കിട്ടപാറ: കോണ്ഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കിട്ടപാറയിൽ ഗാന്ധിജയന്തി ദിനം ആചരിച്ചു. ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് റെജി കോച്ചേരി, ബാബു കൂനംതടം, ഗിരീഷ് കോമച്ചൻ കണ്ടി, ജയിൻജോണ്, വി.കെ. മിനി, ബെന്നി ചേലക്കാട്ട്, ഷാജി അന്പാട്ട്, അസി കോച്ചേരി തുടങ്ങിയവർ നേതൃത്വം നൽകി.