ആയിരം വീടുകളിൽ കുറ്റിക്കുരുമുളക് വിതരണം ചെയ്തു
1458252
Wednesday, October 2, 2024 4:54 AM IST
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിൽ 2024-2025 ജനകീയാസൂത്രണം പദ്ധതിയിൽ ആയിരം വീടുകളിൽ കുറ്റിക്കുരുമുളക് നൽകുന്നതിന്റെ ഉദ്ഘാടനം മുതുകാട് അങ്കണവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ നിർവഹിച്ചു.
പഞ്ചായത്ത് വാർഡ് അംഗം വി.കെ. ബിന്ദു അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ രശ്മ നായർ, പഞ്ചായത്ത് അംഗങ്ങളായ സി.കെ. ശശി, ആലീസ് പുതിയേടത്ത്, ബിന്ദു സജി എന്നിവർ പ്രസംഗിച്ചു.