ശുചിത്വ സന്ദേശ യാത്ര സംഘടിപ്പിച്ചു
1458248
Wednesday, October 2, 2024 4:49 AM IST
പേരാമ്പ്ര: മാലിന്യ മുക്തം നവകേരള കാമ്പയിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പേരാമ്പ്രയിൽ ശുചിത്വ സന്ദേശ യാത്ര സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ രാജൻ തിരുവോത്ത് ഫ്ലാഗ് ഓഫ് ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് എൻ.പി. ബാബു, വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ, രാഷ്ട്രീയ പാർട്ടി നേതാക്കളായ സി.കെ. അശോകൻ, ഗോപാലകൃഷ്ണൻ തണ്ടോറപ്പാറ, കെ.കെ. പ്രേമൻ, ശ്രീധരൻ മുതുവണ്ണാച്ച, കെ.പി. ആലിക്കുട്ടി, വ്യാപാര സംഘടനാ പ്രതിനിധികളായ ബി.എം. മുഹമ്മദ്, ഒ.പി. മുഹമ്മദ്, പ്രശസ്ത കലാകാരൻ മുഹമ്മദ് പേരാമ്പ്ര എന്നിവർ നേതൃത്വം നൽകി.