ലഹരി വിരുദ്ധ മാരത്തോൺ: സമ്മാന വിതരണം നടത്തി
1459031
Saturday, October 5, 2024 5:19 AM IST
കൂരാച്ചുണ്ട്: യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ മാരത്തോൺ മത്സരം സംഘടിപ്പിച്ചു. കൂരാച്ചുണ്ട് അങ്ങാടി മുതൽ കല്ലാനോട് അങ്ങാടിവരെയാണ് മത്സരം നടന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എ. അരുൺ ദേവ് വിജയികൾക്ക് സമ്മാന വിതരണം നടത്തി. യദു കൃഷ്ണ കൂരാച്ചുണ്ട്, വിഷ്ണുനാഥ് പേരാമ്പ്ര, സച്ചിൻ ചക്കിട്ടപാറ എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് അഭിജിത്ത് ഉണ്ണികുളം, ജോസ്ബിൻ കുര്യാക്കോസ്, ജെറിൻ കുര്യാക്കോസ്, കുര്യൻ ചെമ്പനാനി, സണ്ണി കോട്ടയിൽ,
ജോൺസൻ എട്ടിയിൽ, ആൻഡ്രൂസ് കട്ടിക്കാന, സണ്ണി കാനാട്ട് എന്നിവർ പ്രസംഗിച്ചു. രാഹുൽ രാഘവൻ, ജ്യോതിഷ് രാരപ്പൻകണ്ടി, ബിജി സെബാസ്റ്റ്യൻ, അജി അഗസ്റ്റിൻ, ഡെന്നി കണ്ടത്തിൻകര, അക്ഷത മരുതോട്ട്കുനിയിൽ, ശ്വേത ജിൻസ്, അബിൻ മംഗലപ്പള്ളി എന്നിവർ നേതൃത്വം നൽകി.