ജലജന്യ രോഗ പ്രതിരോധം: യോഗം ചേർന്നു
1458576
Thursday, October 3, 2024 3:47 AM IST
കൂരാച്ചുണ്ട്: ജലജന്യ രോഗങ്ങൾക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി നടപ്പിലാക്കി വരുന്ന "ശുദ്ധം കുടിനീർ’ യജ്ഞത്തിന്റെ ഭാഗമായി കൂരാച്ചുണ്ട് പഞ്ചായത്ത്, കൂരാച്ചുണ്ട് സാമൂഹിക ആരോഗ്യ കേന്ദ്രം, കക്കയം കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ രണ്ടാംഘട്ട ഇന്റർ സെക്ടറൽ യോഗം ചേർന്നു.
പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ അമ്മദ്, ഡോ. നീത ഗോപാൽ, ഡോ. അനു മാത്യു, ഡോ. ബീനേഷ്, ഡോ. കാർത്തിക,
പഞ്ചായത്ത് സെക്രട്ടറി ഇ. ഷാനവാസ്, ഹെൽത്ത് ഇൻസ്പെക്ടർ എ.സി. അരവിന്ദൻ, ജോണ്സണ് ജോസഫ്, ജയേഷ്കുമാർ, ആൻഡ്രൂസ് കട്ടിക്കാന, എ.കെ. പ്രേമൻ, പയസ് വെട്ടിക്കാട്ട്, വി.എസ്. ഹമീദ് എന്നിവർ പങ്കെടുത്തു.