കാട്ടുപന്നി കപ്പകൃഷി നശിപ്പിച്ചു
1458240
Wednesday, October 2, 2024 4:49 AM IST
പേരാമ്പ്ര: കൂത്താളി പഞ്ചായത്തിലെ വാർഡ് ഏഴിൽപെട്ട തണ്ടോറപ്പാറയിലെ കർഷകൻ കക്കോറെമ്മൽ എൻ.കെ. വിജയന്റെ കപ്പകൃഷി കാട്ടുപന്നി നശിപ്പിച്ചു.
വിളവെടുക്കാറായ 52 ചുവട് കപ്പയാണ് കാട്ടുപന്നി നശിപ്പിച്ചിരിക്കുന്നത്. പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസ് പരിധിയിൽ പെടുന്ന ഭാഗമാണിത്.