ചക്കിട്ടപാറയിൽ മാലിന്യ സംസ്കരണ യൂണിറ്റ് ആരംഭിച്ചു
1458584
Thursday, October 3, 2024 3:48 AM IST
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തും ശുചിത്വ മിഷനും സംയുക്തമായി ചക്കിട്ടപാറയിൽ നിർമിച്ച തുന്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണ യൂണിറ്റ് പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എം ശ്രീജിത്ത്, വാർഡ് മെന്പർ ജിതേഷ് മുതുകാട്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സീന, വിഇഒ റെജിൻ എന്നിവർ സംബന്ധിച്ചു.