കൂരാച്ചുണ്ടിൽ സാന്തോം മെഗാ സംഗമം സംഘടിപ്പിച്ചു
1458811
Friday, October 4, 2024 4:33 AM IST
കൂരാച്ചുണ്ട്: സെന്റ് തോമസ് ഹൈസ്കൂളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ബോധവത്കരണ പരിപാടി "സാന്തോം മെഗാ സംഗമം' സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. വിൻസെന്റ് കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സണ്ണി എമ്പ്രയിൽ അധ്യക്ഷത വഹിച്ചു.
പോലീസ് ഓഫീസർ രംഗീഷ് കടവത്ത് ക്ലാസുകൾ നയിച്ചു. ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് ജലീൽ കുന്നുംപുറത്ത്, എംപിടിഎ പ്രസിഡന്റ് സാജിത അബൂബക്കർ, പ്രധാനാധ്യാപകൻ ഷിബു മാത്യൂസ്, സ്റ്റാഫ് സെക്രട്ടറി അജയ് കെ. തോമസ്, അധ്യാപകരായ നിഷിത കുമാരി, വി.കെ. നൗഷാദ് എന്നിവർ പ്രസംഗിച്ചു.
സാമൂഹ്യ സാംസ്കാരിക രംഗത്തും ലഹരി മാഫിയക്കെതിരേമുള്ളയുള്ള മികച്ച പ്രവർത്തനത്തിന് അവാർഡു നേടിയ ജലീൽ കുന്നുംപുറത്ത്, ക്ഷീരകർഷക അവാർഡ് ജേതാവ് കീർത്തി റാണി, ജൂണിയർ റെഡ്ക്രോസ് കൗൺസലറായി17 വർഷം പ്രവർത്തിച്ച സീനിയർ അസിസ്റ്റന്റ് സി. ആൻസി, സിപിഒയായി 11 വർഷമായി മികച്ച സേവനം കാഴ്ചവച്ച അജയ് കെ. തോമസ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.