ചക്കിട്ടപാറ വനിത സഹകരണ സൊസൈറ്റിക്ക് സ്വീകരണം നൽകി
1458807
Friday, October 4, 2024 4:33 AM IST
കൂരാച്ചുണ്ട്: 2023-ലെ കോ-ഓപറേറ്റീവ് എക്സലൻസ് മെറിറ്റ് റീജിയണൽ അവാർഡ് കരസ്ഥമാക്കിയ ചക്കിട്ടപാറ വനിത സഹകരണ സൊസൈറ്റിക്ക് കൂരാച്ചുണ്ട് പ്രസ് ഫോറത്തിന്റെ നേതൃത്വത്തിൽ കൂരാച്ചുണ്ടിൽ പൗരസ്വീകരണം നൽകി.
പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡന്റ് ജോയി കുര്യൻ മുട്ടുംമുഖത്ത് അധ്യക്ഷത വഹിച്ചു.
ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ മുഖ്യപ്രഭാഷണം നടത്തി. സെന്റ് തോമസ് ഫൊറോന വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ചക്കിട്ടപാറ പഞ്ചായത്ത് അംഗം ജിതേഷ് മുതുകാട്, കൂരാച്ചുണ്ട് അർബൻ സൊസൈറ്റി പ്രസിഡന്റ് ജിതിൻ പതിയിൽ,
കൂരാച്ചുണ്ട് ക്ഷീരോത്പ്പാദക സംഘം പ്രസിഡന്റ് ജോർജ് പൊട്ടുകുളത്തിൽ, സജി കുഴിവേലി, ചക്കിട്ടപാറ വനിതാ സഹകരണ സൊസൈറ്റി പ്രസിഡന്റ് എം.ജെ. ത്രേസ്യ, പ്രസ് ഫോറം സെക്രട്ടറി ജോബി മാത്യു, വൈസ് പ്രസിഡന്റ് ജോൺസൺ പൂകമല എന്നിവർ പ്രസംഗിച്ചു.