പ്ലാറ്റിനം ജൂബിലി ആഘോഷ പ്രഖ്യാപന കൺവൻഷൻ നടത്തി
1459032
Saturday, October 5, 2024 5:19 AM IST
കോടഞ്ചേരി: കണ്ണോത്ത് സെന്റ് ആന്റണീസ് യുപി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷ പ്രഖ്യാപന കൺവൻഷൻ നടത്തി. പ്രശസ്ത ചലച്ചിത്ര നിർമാതാവും പൂർവ വിദ്യാർഥിയുമായ ഏബ്രഹാം പിണക്കാട്ട് (സ്വർഗ ചിത്ര അപ്പച്ചൻ ) യോഗം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ ആലുങ്കൽ അധ്യക്ഷത വഹിച്ചു.
പുതുപ്പാടി പഞ്ചായത്ത് മുൻ പ്രസിഡന്റും പ്ലാറ്റിനം ജൂബിലി ചീഫ് കോ ഓർഡിനേറ്ററുമായ ഗിരീഷ് ജോൺ പദ്ധതി വിശദീകരിച്ചു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി സബ് കമ്മിറ്റി വിശദീകരണം നടത്തി.
സ്കൂൾ ഹെഡ്മാസ്റ്റർ പി.എ. ജോസ്, ജില്ലാ പഞ്ചായത്ത് അംഗം അംബിക മംഗലത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം റോയി കുന്നപ്പള്ളി, വാർഡ് അംഗങ്ങളായ ഷിൻജോ തൈക്കൽ, റീന സാബു എന്നിവർ പ്രസംഗിച്ചു.