ആടുകളെ വിതരണം ചെയ്തു
1459026
Saturday, October 5, 2024 5:18 AM IST
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്ത് 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആട് വിതരണം നടത്തി. പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. കെ. ശശി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ ഇ.എം. ശ്രീജിത്ത്, വാർഡ് അംഗം ബിന്ദു സജി, വെറ്ററിനറി ഡോ. വി.ഡി. ജിത്തു എന്നിവർ സംബന്ധിച്ചു.