ആ​സ്റ്റ​ർ മിം​സി​ൽ സ​ന്പൂ​ർ​ണ അ​യോ​ർ​ട്ടി​ക് ക്ലി​നി​ക് ആ​രം​ഭി​ച്ചു
Thursday, October 3, 2024 3:47 AM IST
കോ​ഴി​ക്കോ​ട്: നൂ​ത​ന​മാ​യ ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ഹൃ​ദ്രോ​ഗി​ക​ൾ​ക്ക് ന​ൽ​കു​ന്ന​തി​നാ​യി ഉ​ത്ത​ര കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തേ​തും സ​ന്പൂ​ർ​ണ്ണ​വു​മാ​യ അ​യോ​ർ​ട്ടി​ക് ക്ലി​നി​ക് കോ​ഴി​ക്കോ​ട് ആ​സ്റ്റ​ർ മിം​സി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ഷാ​ജ​ഹാ​ൻ ക​ള്ളി​യ​ത്ത് ക്ലി​നി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കാ​ർ​ഡി​യോ​ള​ജി, കാ​ർ​ഡി​യോ തൊ​റാ​സി​ക് സ​ർ​ജ​റി, വാ​സ്കു​ല​ർ സ​ർ​ജ​റി, റേ​ഡി​യോ​ള​ജി, അ​ന​സ്തേ​ഷ്യോ​ള​ജി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളു​ടെ​യെ​ല്ലാം സേ​വ​ന​ങ്ങ​ൾ രോ​ഗി​ക​ൾ​ക്ക് ഏ​തു സ​മ​യ​ത്തും ഇ​വി​ടെ ല​ഭ്യ​മാ​വും.

രോ​ഗാ​വ​സ്ഥ​ക​ൾ നേ​ര​ത്തെ മ​ന​സി​ലാ​ക്കു​ക​യും അ​യോ​ർ​ട്ടി​ക് അ​നൂ​റി​സം ന​ന്നാ​ക്ക​ൽ, അ​യോ​ർ​ട്ടി​ക് ഡി​സെ​ക്ഷ​ൻ ചി​കി​ത്സ, തൊ​റാ​സി​ക് അ​യോ​ർ​ട്ടി​ക് ഡി​സീ​സ് മാ​നേ​ജ്മെ​ന്‍റ്, ഉ​ദ​ര അ​യോ​ർ​ട്ടി​ക് ഡി​സീ​സ് മാ​നേ​ജ്മെ​ന്‍റ്, അ​യോ​ർ​ട്ടി​ക് വാ​ൽ​വ് ന​ന്നാ​ക്ക​ൽ-​മാ​റ്റി​സ്ഥാ​പി​ക്ക​ൽ, എ​ൻ​ഡോ​വാ​സ്കു​ല​ർ റി​പ്പ​യ​ർ,


ഓ​പ്പ​ണ്‍ സ​ർ​ജി​ക്ക​ൽ പ്രോ​സീ​ജ്യ​ർ, ഹൈ​ബ്രി​ഡ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ന്നി​വ എ​ത്ര​യും പെ​ട്ടെ​ന്ന് ചെ​യ്യാ​ൻ പ​റ്റു​മെ​ന്ന​താ​ണ് സെ​ന്‍റ​റി​ന്‍റെ പ്ര​ത്യേ​ക​ത. ച​ട​ങ്ങി​ൽ മിം​സ് സി​ഒ​ഒ ലു​ഖ്മാ​ൻ പൊ​ൻ​മാ​ട​ത്ത്, കാ​ർ​ഡി​യോ​ള​ജി ഡോ​ക്ട​ർ​മാ​രാ​യ ഡോ.​സ​ൽ​മാ​ൻ സ​ലാ​ഹു​ദ്ദീ​ൻ, ഡോ.​ബി​ജോ​യ് ജേ​ക്ക​ബ്, ഡോ.​സു​ദീ​പ് കോ​ശി, ഡോ.​ബി​ജോ​യ് ക​രു​ണാ​ക​ര​ൻ, ഡോ.​സ​ന്ദീ​പ് മോ​ഹ​ന​ൻ, ഡോ.​ദി​ൻ രാ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.