ലോക വയോജന ദിനം ആചരിച്ചു
1458245
Wednesday, October 2, 2024 4:49 AM IST
കോഴിക്കോട്: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും കനിവ് സോഷ്യൽ വെൽഫെയർ ട്രസ്റ്റിന്റെയും സഹകരണത്തോടെ ലോക വയോജനദിനാചരണവും ആദരവും കാപ്പാട് സ്നേഹ തീരത്തിൽ നടന്നു. വയോജന ദിനാചരണം പിആർഡി കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ.ടി. ശേഖർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് അംഗം എം.പി. മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ 80 വയസ് കഴിഞ്ഞ സ്നേഹ തീരത്തിലെ അന്തേവാസികളെ ആദരിച്ചു.
മാനേജർ റാഷിദ് പള്ളിക്കര വയോജന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് അംഗം റാസീന ഷാഫി, സൗത്ത് ഇന്ത്യൻ ബാങ്ക് ബ്രാഞ്ച് മാനേജർ എ. സുബിൻ നാസർ കാപ്പാട്, ഷിബിൻ മുനമ്പത്ത്, അവിർ സാദിക്ക്, ഷിജു മുനമ്പത്ത് എന്നിവർ പ്രസംഗിച്ചു.
വേനപ്പാറ: ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി വേനപ്പാറ വൈഎംസിഎ 75 വയസ് കഴിഞ്ഞ മുതിർന്ന വ്യക്തികളെ പൊന്നാട അണിയിച്ച് ആദരിച്ചു. യോഗത്തിൽ വൈഎംസിഎ വൈസ് പ്രസിഡന്റ് കുര്യാക്കോസ് ചേന്ദംകുളം അധ്യക്ഷത വഹിച്ചു. ജ
ോസ് പ്ലാക്കിശേരി, ചാക്കോ വിലങ്ങപ്പാറ, രാജു ജോൺ കീഴേത്ത്, ഫ്രാൻസീസ് കുമ്മായ തൊട്ടിയിൽ, അഗസ്റ്റ്യൻ വിലങ്ങപ്പാറ, ഏബ്രഹാം നെടുങ്കല്ലേൽ, സാബു ജോൺ കീഴേത്ത് എന്നിവർ പ്രസംഗിച്ചു.
മേപ്പയ്യൂർ: ലോക വയോജന ദിനം മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സമുചിതമായി ആഘോഷിച്ചു. മുതിർന്ന പൗരർക്ക് ആദരവും ആഹ്ലാദവും പ്രതീക്ഷകളും നൽകുന്ന പരിപാടിയാണ് ഈ ദിനത്തിന്റെ ഭാഗമായി നടത്തിയത്. മുതിർന്ന പൗരർക്ക് പലവിധ യാത്രാവശ്യങ്ങൾക്കും ട്രെയിൻ ടിക്കറ്റ് ചാർജിൽ ലഭിച്ചിരുന്ന ഇളവുകൾ നഷ്ടപ്പെട്ടു പോയതിൽ വലിയ പ്രയാസം അനുഭവിക്കുന്നുണ്ട്.
ഇത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനായി മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 3000 വിദ്യാർഥികൾ നൽകുന്ന കത്തുകൾ മേപ്പയ്യൂർ പോസ്റ്റോഫീസിൽ വിദ്യാർഥി പ്രതിനിധികൾ ചേർന്ന് നൽകി. പ്രധാനാധ്യാപകരായ കെ. നിഷിദ്, കെ. എം. മുഹമ്മദ്, സിപിഒമാരായ കെ. സുധീഷ് കുമാർ, കെ. ശ്രീവിദ്യ, എസ്പിസി കേഡറ്റുകളായ എസ്. ശ്രീദേവി, ആൻവിയ തുടങ്ങിയവർ നേതൃത്വം നൽകി.
കൂരാച്ചുണ്ട്: വയോജന ദിനത്തോടനുബന്ധിച്ച് കൊക്കോ ലൈഫ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി സിഒഡി താമരശേരിയുടെ എഎഫ്എംഎ, സീനിയർ സിറ്റിസൺ ഫോറം കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റി എന്നിവയുമായി സഹകരിച്ച് സെന്റ് തോമസ് പാരീഷ് ഹാളിൽ വയോജന സംഗമം സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. സീനിയർ സിറ്റിസൺ ഫോറം സെക്രട്ടറി കെ.കെ. മത്തായി അധ്യക്ഷത വഹിച്ചു. ഫാ. വിൻസെന്റ് കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ജോസഫ് എളംപ്ലാശേരി, സിഒഡി കോ ഓർഡിനേറ്റർ മോളി സെബാസ്റ്റ്യൻ, ലീലാമ്മ പുത്തേട്ടുപടവിൽ എന്നിവർ പ്രസംഗിച്ചു. മിഥുൻ സാജു പ്രോജക്ട് പരിചയപ്പെടുത്തി. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.