ചക്കിട്ടപാറ വനിതാ സഹകരണ സൊസൈറ്റിക്ക് ആദരവ്
1458243
Wednesday, October 2, 2024 4:49 AM IST
കൂരാച്ചുണ്ട്: 2023 വർഷത്തെ സഹകരണ മേഖലയിലെ പ്രവർത്തന മികവിന് എൻസിഡിസി നാഷണൽ അവാർഡ് കരസ്ഥമാക്കിയ ചക്കിട്ടപാറ വനിത കോ-ഓപ്പറേറ്റീവ് സൊസെറ്റിയെ കൂരാച്ചുണ്ട് പ്രസ് ഫോറം ആദരിക്കുന്നു. നാളെ രാവിലെ 10.30 ന് സൊസൈറ്റിയുടെ കൂരാച്ചുണ്ട് ബ്രാഞ്ച് ഓഫീസിന് മുന്പിൽ നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും.
കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ, കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.