ഏകദിന സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു
1458250
Wednesday, October 2, 2024 4:54 AM IST
തിരുവമ്പാടി: കല്ലുരുട്ടി സെന്റ്തോമസ് എൽപി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി "കോലുമിഠായി' ഏകദിന സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു.
മുക്കം മുൻസിപ്പൽ കൗൺസിലർ വേണു കല്ലുരുട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സിബിൻ കിളിയൻപറമ്പിൽ അധ്യക്ഷത വഹിച്ചു. സാഹിത്യകാരനും നാടകകൃത്തുമായ സതീഷ് കെ. സതീഷ്, കേരള ഫോക്ലോർ അക്കാദമി അവാർഡ് ജേതാവ് കുഞ്ഞൻ ചേളന്നൂർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
ക്യാമ്പിന്റെ പേരിനെ അനുസ്മരിപ്പിച്ച് കോലുമിഠായി വിതരണം ചെയ്ത് ക്യാമ്പ് അവസാനിപ്പിച്ചു. ഹെഡ്മാസ്റ്റർ ജോൾജിൻ ജോർജ്, സെന്റ് തോമസ് യുപി സ്കൂൾ പ്രധാനധ്യാപിക ലിസി വർഗീസ്, അധ്യാപക പ്രതിനിധി ധന്യ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ മെറിൻ വർഗീസ്, അലി അബ്ദുൾ റസാക്ക്, അയോണ തോമസ്, ജിതിൻ സജി എന്നിവർ നേതൃത്വം നൽകി..