ഉപവാസ സമരം സമാപിച്ചു
1458244
Wednesday, October 2, 2024 4:49 AM IST
കോഴിക്കോട്: പാളയം പച്ചക്കറി മാര്‍ക്കറ്റിലെ സാധാരണക്കാരായ തൊഴിലാളികളെയും കച്ചവടക്കാരെയും കുടിയിറക്കി പ്രസ്തുത സ്ഥലം കുത്തക മുതലാളിമാര്‍ക്ക് കച്ചവടം ചെയ്യാന്‍ ശ്രമിക്കുന്ന കോര്പറേഷന് ഭരണകൂടത്തിന്റെ നീക്കത്തിനെതിരേ എം.കെ. രാഘവന് എംപി നടത്തിയ 24 മണിക്കൂര്‍ ഉപവാസ സമരം സമാപിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം നാരങ്ങനീര് നല്കി ഉപവാസം അവസാനിപ്പിച്ചു.
തുടര്‍ന്ന് നടന്ന സമാപന സമ്മേളനം സലാം ഉദ്ഘാടനം ചെയ്തു. കോഴിക്കോടിന്റെ പൈതൃകം തകര്‍ക്കാന്‍ ശ്രമിക്കുന്ന കോര്പറേഷന് ഭരണകൂടത്തിന്റെ തെറ്റായ നടപടിക്കെതിരേ നടക്കുന്ന സമരത്തിന് മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിലാളികളെയും ചെറുകിട ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.സി. അബു, എന്‍.കെ. അബ്ദുറഹ്മാന്, കെ.എം. അഭിജിത്ത്, അഡ്വ. എം. രാജന്, കെ. രാജീവന്, ഡോ. എം. ഹരിപ്രിയ, പി.എ. ഹംസ എന്നിവർ പ്രസംഗിച്ചു.