ഓക്സിജൻ കോൺസൻട്രേറ്റർ സംഭാവന ചെയ്തു
1458805
Friday, October 4, 2024 4:33 AM IST
പേരാമ്പ്ര: പേരാമ്പ്ര ദയ പരിചരണം നൽകുന്ന കിടപ്പ് രോഗികൾക്ക് വേണ്ടി പേരാമ്പ്ര റോട്ടറി ക്ലബ് സാമൂഹ്യ വികസന പദ്ധതിയുടെ ഭാഗമായി സൗജന്യമായി ഓക്സിജൻ കോൺസൻറേറ്റർ നൽകി.
ദയ പ്രവർത്തകരും റോട്ടറി ക്ലബ് പ്രവർത്തകരും ഒന്നിച്ച് നടത്തിയ കൈമാറൽ പരിപാടിയിൽ റോട്ടറി ക്ലബ് ഡിസ്ട്രിക്ക് ഗവർണ്ണർ ഡോ. സന്തോഷ് ശ്രീധർ മുഖ്യാതിഥിയായി. ദയ ചെയർമാൻ കെ. ഇമ്പിച്ചാലി ഏറ്റുവാങ്ങി.
റോട്ടറി പ്രസിഡന്റ് ജയരാജൻ കൽപ്പകശേരി അധ്യക്ഷത വഹിച്ചു.വി.പി. ശശിധരൻ, സുധീഷ്, രാമചന്ദ്രൻ, രാജബാലൻ, ബിജു ചാലക്കര, ഇ.ടി. സത്യൻ, എൻ.കെ. മജീദ്, എ.കെ. തറുവയ്ഹാജി, വി.സി. നമ്പ്യാർ, ഇ.കെ. പ്രകാശൻ എന്നിവർ സംബന്ധിച്ചു.