ബദൽ റോഡ് പ്രക്ഷോഭം: അണിചേര്‍ന്ന് ചക്കിട്ടപാറ പഞ്ചായത്ത് നിവാസികളും
1458808
Friday, October 4, 2024 4:33 AM IST
പേരാമ്പ്ര : പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് കർമസമിതി വയനാട്ടിൽ നടത്തുന്ന പ്രക്ഷോഭത്തിന്റെ തുടർച്ചയായി സംഘടിപ്പിച്ച പ്രചരണ വാഹന ജാഥയിൽ അണി ചേർന്നു കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്ത് നിവാസികളും.
പൂഴിത്തോടു നിന്നും വയനാട്ടിലേക്ക് പുറപ്പെട്ട വാഹന ജാഥയുടെ ഫ്ലാഗ് ഓഫ് ചെമ്പനോടയിൽ സെന്റ് ജോസഫ് പള്ളി വികാരി ഫാ. ഡൊമിനിക് മുട്ടത്തു കുടിയിൽ നിർവഹിച്ചു. കർമസമിതി നേതാവ് മാത്യു പേഴ് ത്തിങ്കൽ അധ്യക്ഷത വഹിച്ചു.
ടോമി മണ്ണൂർ, ജോബി ഇലന്തൂർ, ബെന്നി പെരുവേലിൽ, ഷാജു വിലങ്ങുപാറ, സബില്‍ ആണ്ടൂർ, ജോസഫ് ഇല്ലിക്കൽ, നിധിൻ പൊങ്ങൻപാറ, ബാബു താമരശേരി, കുരിയാച്ചൻ പൊങ്ങൻപാറ, ബാബു കാഞ്ഞിരക്കാട്ടുതൊട്ടിയിൽ, ഷാജൻ ഈറ്റത്തോട്ടം, ബോബൻ വെട്ടിക്കൽ, ബെന്നി നീണ്ടു കുന്നേൽ, മാത്യു മണ്ണാറശേരി തുടങ്ങിയവർ നേതൃത്വം നൽകി.