മയക്കുമരുന്ന് വിൽപ്പന; രണ്ടു യുവാക്കൾ പിടിയില്‍
1459025
Saturday, October 5, 2024 5:18 AM IST
കോഴിക്കോട്: നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന രണ്ടു യുവാക്കൾ പിടിയിലായി.
ഈസ്റ്റ്ഹിൽ റോഡ് ഗവ. സ്റ്റേഷനറി ഓഫീസിന് സമീപമുള്ള അപ്പാർട്ട്മെന്റിന് മുൻവശത്താണ് ഒന്നര കിലോഗ്രാം കഞ്ചാവ് കൈവശം വച്ചതിന് കക്കോടി കൂടത്തുംപൊയിൽ ചാലിയംകുളങ്ങര നിഹാൽ (20), കയ്യൊന്നിൽ താഴം പാലക്കൽ ഹൗസ് അഭിഷേക് (20) എന്നിവരെ പിടികൂടിയത്.
വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന മാഫിയകൾ കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന കര്‍ശനമാക്കിയത്.