ഹരിത സേനാംഗങ്ങളെ ആദരിച്ച് വിദ്യാർഥികൾ
1458812
Friday, October 4, 2024 4:35 AM IST
താമരശേരി: അമ്പായത്തോട് എഎൽപി സ്കൂളിലെ വിദ്യാർഥികൾ സ്കൂളിൽ നടന്ന സേവനവാരം പരിപാടിയിൽ പ്രദേശത്തെ ഹരിത കർമ സേനാംഗങ്ങളെ ആദരിച്ചു.
കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട്,പുല്ലാഞ്ഞിമേട് വാർഡുകളിലെ ഹരിതകർമസേന അംഗങ്ങളായ ആരിഫ, സലീഖ, ചന്ദ്രമതി, ടി.ആർ. ജമീല എന്നിവരെ സ്കൂൾ ലീഡർ ആമില്‍ സയാൻ, ഡെപ്യൂട്ടി ലീഡർ ഷജ മെഹറിൻ,
ഹെൽത്ത് ലീഡർ നിജയ് കെ നിഷാദ്, അസംബ്ലി ലീഡർ ജാസിബ് എന്നിവരുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ചാണ് സ്നേഹാദരം പ്രകടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡന്റ് എ.ടി. ഹാരിസ് നിർവഹിച്ചു.
ഹെഡ് മാസ്റ്റർ കെ.കെ.മുനീർ അധ്യക്ഷത വഹിച്ചു. തുടർന്ന് ഗാന്ധി ക്വിസ്സ് മത്സരം ,പരിസര ശുചീകരണം,കലാപരിപാടികൾ എന്നിവയും നടന്നു.