മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ
1458804
Friday, October 4, 2024 4:33 AM IST
കൂടരഞ്ഞി : മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി കൂടരഞ്ഞി പഞ്ചായത്ത് നേതൃത്വത്തിൽ ബോട്ടിൽ ബൂത്ത് ഉദ്ഘാടനവും വിളംബര ജാഥയും നടത്തി.
ബോട്ടിൽ ബൂത്ത് ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ നിർവഹിച്ചു. വാർഡുകളിൽ ശുചീകരണ പ്രവർത്തനം നടന്നു. പരിപാടിയിൽവിവിധ ഘടക സ്ഥാപനത്തിലെ ജീവനക്കാർ, വ്യാപാരി പ്രതിനിധികൾ, അങ്കണവാടി ജീവനക്കാർ, ആശവർക്കർമാർ, ഹരിത കർമ സേന അംഗങ്ങൾ, കുടുംബ ശ്രീ പ്രവർത്തകർ,
തൊഴിലുറപ്പ് തൊഴിലാളികൾ, സെന്റ് സെബാസ്റ്റ്യൻസ് കൂടരഞ്ഞി ഫാത്തിമാബി മെമ്മോറിയൽ എച്ച്എസ് എസ് , കെഎംസിറ്റി ഡെന്റൽ കോളജ്, എംഎഎംഒ കോളജ് ,നീലേശ്വരം എച്ച്എസ്എസ് , എനിവിടങ്ങളിലെ എൻഎസ്എസ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍ ഗ്രീൻ ക്ലബ് പ്രവർത്തകർ, റിസോർട് ഉടമകൾ, ഓട്ടോ തൊഴിലാളികൾ, ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.