ഹിമാലയ വുഡ് ബാഡ്ജ് കരസ്ഥമാക്കി സാനിയയും ആതിരയും
1459028
Saturday, October 5, 2024 5:18 AM IST
കൂരാച്ചുണ്ട്: സ്കൗട്ട് അധ്യാപകർക്കുള്ള പരമോന്നത ബഹുമതിയായ ഹിമാലയ വുഡ് ബാഡ്ജിന് കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂളിലെ സംഗീത അധ്യാപികയായ സാനിയ വർഗീസും കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂളിലെ ആതിര മെറിൻ ജോയിയും അർഹരായി. 2020 മുതൽ ഇരുവരും സ്കൗട്ട് മാസ്റ്റേഴ്സായി പ്രവർത്തിക്കുകയും തൃതീയ സോപാൻ,
ദ്വിതീയ സോപാൻ പ്രവേശ് സ്കൗട്ടുകൾക്കും പരിശീലനം നൽകി വരികയാണ്. കരിയാത്തുംപാറ പുല്ലുപറമ്പിൽ ജോർജ് - മേരി ദമ്പതികളുടെ മകളാണ് സാനിയ. ഭർത്താവ്: ഇല്ലിപറമ്പിൽ ഡൊമിനിക്. മക്കൾ: ആറിക്, ആഡ്രിൻ. കൂടരഞ്ഞി സ്വദേശിയായ ആതിര നാക്കമലയിൽ ജോയ് -ലീന ദമ്പതികളുടെ മകളാണ്. കുളമലയിൽ സച്ചിൻ ജോസാണ് ഭർത്താവ്.