ആര്‍ട്ട് ഓഫ് ലിവിംഗ് നവരാത്രി മഹോത്സവം എട്ടു മുതല്‍ മൂടാടി ആശ്രമത്തില്‍
1459030
Saturday, October 5, 2024 5:19 AM IST
കോഴിക്കോട്: മലബാര്‍ കേന്ദ്രീകരിച്ച് ആര്‍ട്ട് ഓഫ് ലിവിംഗ് വൈദിക് ധര്‍മ സന്‍സ്ഥാന്റെ നേതൃത്വത്തിലുള്ള നവരാത്രി മഹോത്സവം സ്വാമി ചിദാകാശായുടെ മുഖ്യ കാര്‍മികത്വത്തില്‍ മൂടാടി ആശ്രമത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എട്ടു മുതല്‍ 10 വരെയാണ് ആഘോഷം. ആര്‍ട്ട് ഓഫ് ലിവിംഗ് ബംഗളൂരു ഇന്റര്‍നാഷനല്‍ ആശ്രമത്തില്‍ ശ്രീശ്രീ രവിശങ്കറിന്റെ സാന്നിധ്യത്തില്‍ നടക്കുന്ന പൂജകളും ഹോമങ്ങളും തത്സമയം മൂടാടി ആശ്രമത്തിലും നടക്കും.
ബംഗളൂരു വേദവിജ്ഞാന്‍ മഹാവിദ്യാപീഠത്തിലെ പണ്ഡിറ്റുകള്‍, ശ്രീശ്രീ രവിശങ്കറിന്റെ പ്രമുഖ ശിഷ്യഗണങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. എട്ടിന് രാവിലെ എട്ടു മണിക്ക് സംവിധായകന് രാമസിംഹന് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യും. 8.30 ന് മഹാഗണപതി പൂജ ആരംഭിക്കും. ഉച്ചക്ക് 12 മണി വരെ നവഗ്രഹ ഹോമം, വാസ്തു ഹോമം തുടങ്ങിയ പൂജകളും ഉണ്ടായിരിക്കും.
ഒമ്പതിന് രാവിലെ എട്ടു മുതല്‍ 12 മണി വരെ സമൂഹ സങ്കല്പ പൂജയും മഹാരുദ്ര ഹോമവും ദുര്‍ഗാ സപ്തശതി പാരായണവും ഉണ്ടായിരിക്കും. വൈകീട്ട് ശ്രീവിദ്യ അന്തര്‍ജനം, നിള നാഥ് എന്നിവരുടെ നൃത്തസന്ധ്യയും അരങ്ങേറും. മൂടാടി ആശ്രമം അഡ്മിനിസ്റ്റര്‍ അനീഷ് ബാബു, ബ്രഹമചാരി യോഗാനന്ദ്, ആര്‍ട്ട് ഓഫ് ലിവിംഗ് ജില്ല സെക്രട്ടറി രമണന്, കോ-ഓര്‍ഡിനേറ്റര്‍ രജത് കക്കോടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.