കൂരാച്ചുണ്ടിനെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിച്ചു
1458249
Wednesday, October 2, 2024 4:54 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിനെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി.
വൈസ് പ്രസിഡന്റ് റസീന യൂസഫ് അധ്യക്ഷത വഹിച്ചു. ഡിജി കേരള പദ്ധതിയിലൂടെ സർവേ പൂർത്തികരിച്ചുകൊണ്ട് പഞ്ചായത്തിലെ 3301 വീടുകളിൽ നിന്നും 6497 പേരെ സർവേയുടെ ഭാഗമാക്കുകയും1005 ആളുകളെ പഠിതാക്കളായി സർവേയിൽ കണ്ടെത്തുകയും ചെയ്തു. പഞ്ചായത്തിലെ പതിമൂന്ന് വാർഡുകളിലായി 227 വോളണ്ടിയർമാരാണ് ഡിജി കേരള പദ്ധതിക്കുവേണ്ടി പ്രവർത്തിച്ചത്.
ജില്ലയിലെ രണ്ടാമത്തെ ഡിജിറ്റൽ സാക്ഷരത പഞ്ചായത്താണ് കൂരാച്ചുണ്ട്. ചടങ്ങിൽ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഒ.കെ. അഹമ്മദ്, ഡാർലി ഏബ്രഹാം, മെമ്പർമാരായ വിജയൻ കിഴക്കയിൽമീത്തൽ, സിനി ഷിജോ, അരുൺ ജോസ്, എൻ.ജെ. ആന്‍സമ്മ, സിഡിഎസ് ചെയർപേഴ്സൺ കാർത്തിക വിജയൻ, പഞ്ചായത്ത് സെക്രട്ടറി ഇ. ഷാനവാസ് എന്നിവർ പങ്കെടുത്തു.