സർവേയും റീ സർവേയും കഴിഞ്ഞ വില്ലേജുകളെ സർവേയ്ഡായി പ്രഖ്യാപിക്കണം: കേരള കോൺഗ്രസ്-എം
1459029
Saturday, October 5, 2024 5:19 AM IST
പേരാമ്പ്ര: അറുപത് വർഷം മുന്പ് സർവേയും പത്ത് വർഷം മുന്പ് റീ സർവേയും കഴിഞ്ഞ കൂരാച്ചുണ്ട്, ചക്കിട്ടപാറ, ചെമ്പനോട, ചങ്ങരോത്ത് ഉൾപ്പെടെയുള്ള ജില്ലയിലെ മുഴുവൻ വില്ലേജുകളെയും ഉടൻ സർവേയ്ഡ് വില്ലേജുകളായി പ്രഖ്യാപിക്കണമെന്ന് കേരള കോൺഗ്രസ്-എം പേരാമ്പ്ര നിയോജകമണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.
റീ സർവേ നടന്നതിന്റെ അടിസ്ഥാനത്തിലുള്ള സ്കെച്ചും പ്ലാനുമാണ് വില്ലേജ് ഓഫീസുകളിൽ ഉള്ളത്. എന്നാൽ അൺ സർവേ എന്ന ലേബൽ ഉള്ളതുകൊണ്ട് വനം വകുപ്പിന്റെയും ഇഎസ്എയുടെയും ബഫർ സോണിന്റെയുമൊക്കെ പ്രശ്നങ്ങൾ മലയോര ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി യോഗം വിലയിരുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഇക്ബാൽ ഉദ്ഘാടനം ചെയ്തു. ശ്രീധരൻ മുതുവണ്ണാച്ച അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ബേബി കാപ്പുകാട്ടിൽ, കെ.കെ. നാരായണൻ, കെ.എം. പോൾസൺ, സുരേന്ദ്രൻ പാലേരി, ബോബി ഓസ്റ്റിൻ, ബോബി മൂക്കൻതോട്ടം, വിനോദ് കിഴക്കയിൽ, ജെയ്സൺ ജോസഫ്, ഇ.ടി. സനീഷ് എന്നിവർ പ്രസംഗിച്ചു.