വീടുകൾ മാലിന്യമുക്തമാക്കാൻ കായണ്ണയിൽ എട്ടു കോടിയുടെ കർമ പദ്ധതി
1458580
Thursday, October 3, 2024 3:47 AM IST
പേരാന്പ്ര: കായണ്ണ പഞ്ചായത്തിലെ മുഴുവൻ വീടുകളും മാലിന്യ മുക്തമാക്കുന്നതിനുവേണ്ടി കന്പോസ്റ്റ് പിറ്റും സോക്ക് പിറ്റും നിർമിക്കുന്നതിനു വേണ്ടി ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ആരംഭിച്ചു.
എട്ടു കോടി രൂപയാണ് ഇതിനു വേണ്ടി ചെലവഴിക്കുക. ഒരു വീടിനു മുപ്പത്തിരണ്ടായിരത്തോളം രൂപ ചെലവു വരും. ശുചിത്വ രംഗത്ത് ഇത്തരം പദ്ധതി ആവിഷ്കരിക്കുന്ന കേരളത്തിലെ ഏക പഞ്ചായത്താണ് കായണ്ണ.
അഞ്ചാം വാർഡിലെ മുഴുവൻ വീടുകളിലും പ്രവൃത്തി പൂർത്തിയാക്കിയതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി അധ്യക്ഷത വഹിച്ചു.
പേരാന്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. പി. ബാബു മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി. ഷീബ, കെ.കെ. നാരായണൻ, കെ.വി. ബിൻഷ, എ.സി. ശരണ്‍, പി.കെ. ഷിജു, ഇ.കെ. രജീഷ്, പി.എം. അഭിലാഷ, വി.പി. സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.