പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച​യാ​ള്‍​ക്ക് 23 വ​ര്‍​ഷം ക​ഠി​ന ത​ട​വ്
Saturday, July 27, 2024 5:28 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: പ​തി​മൂ​ന്നു​കാ​രി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ലെ പ്ര​തി​യെ 23 വ​ര്‍​ഷം ക​ഠി​ന​ത​ട​വി​നും 45,000 രൂ​പ പി​ഴ​യ​ട​യ്ക്കു​ന്ന​തി​നും ശി​ക്ഷി​ച്ചു. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​രു​വ​ര്‍​ഷ​വും ര​ണ്ടു മാ​സ​വും അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

2021ല്‍ ​കൊ​ള​ത്തൂ​ര്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ പ്ര​തി പാ​ങ്ങ് അ​യ്യ​ത്ത​ന്‍​പാ​റ കെ​ള​മ്പ്ര​ത്തൊ​ടി ഗി​രീ​ഷ് (48) നെ​യാ​ണ് പെ​രി​ന്ത​ല്‍​മ​ണ്ണ അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി എ​സ്. സൂ​ര​ജ് ശി​ക്ഷി​ച്ച​ത്.

ഗി​രീ​ഷ് 2016ല്‍ ​അ​ര്‍​ധ​രാ​ത്രി​യി​ല്‍ അ​തി​ജീ​വി​ത​യു​ടെ വീ​ടി​ന്‍റെ ഓ​ട് പൊ​ളി​ച്ചി​റ​ങ്ങി പീ​ഡി​പ്പി​ക്കു​ക​യും 2018 മേ​യ് വ​രെ പ​ല ദി​വ​സ​ങ്ങ​ളി​ലും പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി പീ​ഡ​നം തു​ട​ര്‍​ന്ന​താ​യാ​ണ് കേ​സ്.


ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മ​ത്തി​ലെ മൂ​ന്ന് വ​കു​പ്പു​ക​ള്‍ പ്ര​കാ​രം 23 വ​ര്‍​ഷം ക​ഠി​ന​ത​ട​വും 45,000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. ശി​ക്ഷ കാ​ലാ​വ​ധി ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ല്‍ മ​തി. പ്ര​തി പി​ഴ അ​ട​യ്ക്കു​ന്ന​പ​ക്ഷം തു​ക അ​തി​ജീ​വി​ത​യ്ക്ക് ന​ല്‍​ക​ണം.

കൊ​ള​ത്തൂ​ര്‍ ഇ​ന്‍​സ്പെ​ക്ട​റാ​യി​രു​ന്ന എ​ന്‍. ബി​ശ്വാ​സ് ആ​യി​രു​ന്നു അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ സ​പ്ന പി. ​പ​ര​മേ​ശ്വ​ര​ത്ത് ഹാ​ജ​രാ​യി. 11 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 24 രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. പ്ര​തി​യെ ത​വ​നൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു.