യൂത്ത് കോണ്‍ഗ്രസ് എസ്പി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം
1450764
Thursday, September 5, 2024 4:56 AM IST
മലപ്പുറം: പി.വി.അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം എസ്പി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂരിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് ഓഫീസിന് മുന്നില്‍ ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞു. ഇതിനിടെ ചിലര്‍ ബാരിക്കേഡിന് മുകളില്‍ കയറി മുദ്രാവാക്യം വിളിക്കുകയും പോലീസിന് നേരെ വടികളും ചെരിപ്പുകളും കൊടികളും എറിയുകയും ചെയ്തു. ഇതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ ബാരിക്കേഡ് മറികടന്ന പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പോലീസ് വാഹനത്തില്‍ ഇവരെ കയറ്റി കൊണ്ടുപോകാനുള്ള ശ്രമം പ്രവര്‍ത്തകര്‍ തടഞ്ഞു. യൂത്ത് കോണ്‍ഗ്രസുകാര്‍ പാലക്കാട്കോഴിക്കോട് ഹൈവേ ഉപരോധിച്ചതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് ഉള്‍പ്പെടെയുള്ള 30 പേരെ ബലം പ്രയോഗിച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് വിട്ടയച്ചു. വി.എസ്.ജോയ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. 200ലധികം പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്ത് വിന്യസിച്ചിരുന്നത്.