ഡയാലിസിസ് സെന്ററിന് ഫണ്ട് നല്കി
1450766
Thursday, September 5, 2024 4:56 AM IST
എടക്കര: ചുങ്കത്തറ സാമൂഹികാരോഗ്യകേന്ദ്രത്തിന് കീഴിലെ ഡയാലിസിസ് സെന്ററില്‍ നാലാമത്തെ ഷിഫ്റ്റ് ആരംഭിക്കുന്നതിനായി വഴിക്കടവ് ഗ്രാമപഞ്ചായത്തില്‍ നിന്നു സമാഹരിച്ച ഫണ്ട് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലിക്ക് തുക കൈമാറി.
ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ 23 വാര്‍ഡുകളില്‍ നിന്നായി സ്വരൂപിച്ച 1873233 രൂപയാണ് കൈമാറിയത്. ബ്ലോക്ക് വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മായില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി കണ്ടത്തില്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ റഹ്മത്തുള്ള മൈലാടി, പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍ റഷീദ് വരിക്കോടന്‍ എന്നിവര്‍ പ്രസംഗിച്ചു.
പഞ്ചായത്തില്‍ നിന്നു കൂടുതല്‍ ഫണ്ട് സമാഹരിച്ച മൂന്നാം വാര്‍ഡ് മെംബര്‍ സൈതലവി മുപ്ര, 20ാം വാര്‍ഡ് മെംബര്‍ ജെയ്മോള്‍ വര്‍ഗീസ്, ഏഴാം വാര്‍ഡ് മെംബര്‍ അബ്ദുള്‍ കരീം എന്നിവര്‍ക്ക് ചടങ്ങില്‍ മൊമന്റോ നല്കി. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, സിഡിഎസ് പ്രസിഡന്റ് എലിസബത്ത് മാത്യു,
ക്ലബ് ഭാരവാഹികള്‍, പ്രവാസി കൂട്ടായ്മ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. ചുങ്കത്തറ പഞ്ചായത്ത് സമാഹരിച്ച 22,13,249 രൂപ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ടി.പി റീന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലിക്ക് കൈമാറി.