സഹോദയ ഇംഗ്ലീഷ് ഫെസ്റ്റ് 12ന്
1450765
Thursday, September 5, 2024 4:56 AM IST
പെരിന്തല്‍മണ്ണ: സിബിഎസ്ഇ സഹോദയ സ്കൂള്‍ കോംപ്ലക്സ് മലപ്പുറം റീജിയന് സംഘടിപ്പിക്കുന്ന ഇംഗ്ലീഷ് ഫെസ്റ്റ് ലിങ്ക്വ ഫാന്റ 12ന് പുത്തനങ്ങാടി സെന്റ് ജോസ്ഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടക്കും.
കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വര്‍ധിപ്പിക്കാനും സിബിഎസ്ഇ നിഷ്കര്‍ഷിക്കുന്ന നൂതന ഇംഗ്ലീഷ് ഭാഷാപാഠ്യരീതികള് കുട്ടികള്‍ക്കു പരിചയപ്പെടുത്താനുമാണ് ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. മൂന്നാം ക്ലാസ് മുതല്‍ 12 വരെയുള്ള കുട്ടികളെ നാല് വിഭാഗങ്ങളാക്കിയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
സ്കൂളിലെ എല്ലാവിഭാഗം കുട്ടികള്‍ക്കും ഒന്നിച്ച് ഗ്രൂപ്പായി പങ്കെടുക്കാവുന്ന കോറല്‍ റെസിറ്റേഷന്, ഇംഗ്ലീഷ് ഹൃസ്വചിത്രം, ഗറില്ലാ തിയറ്റര്‍ എന്നിവ മത്സരത്തിലെ പ്രധാനയിനങ്ങളാണ്.
രാവിലെ ഒമ്പതിന് ഇംഗ്ലീഷ് സാഹിത്യകാരനും തൃശൂര്‍ സെന്റ് തോമസ് കോളജ് പ്രഫസറും ഗവേഷണ ഗൈഡുമായ ഡോ. ശ്യാംസുധാകര് ഉദ്ഘാടനം ചെയ്യും.
പുത്തനങ്ങാടി സെന്റ് ജോസഫ്സ് സ്കൂളില്‍ ചേര്‍ന്ന സഹോദയ പ്രവര്‍ത്തക സമിതിയുടെയും ടീം മാനേജര്‍മാരുടെയും സംയുക്തയോഗം സഹോദയ മലപ്പുറം മേഖലാ പ്രസിഡന്റ് എം. അബ്ദുള്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ. നന്നം പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു.
സഹോദയ മുഖ്യരക്ഷാധികാരി കെ. ഉണ്ണികൃഷ്ണന് മത്സരയിനങ്ങള്‍ വിശദീകരിച്ചു.
ഭാരവാഹികളായ എം. ജൗഹര്‍, പി. ഹരിദാസ്, സോണി ജോസ്, നിര്‍മല ചന്ദ്രന്, ജോബിന് സെബാസ്റ്റ്യന്‍, സുനിത നായര്‍. കെ. ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.